Home » നമ്മുടെ കോഴിക്കോട് » കോഴിക്കോട് പൾസ് » ജില്ലയില്‍ ആറിടങ്ങളില്‍ തെരുവുനായ വന്ധ്യംകരണ കേന്ദ്രങ്ങ മൊബൈല്‍ യൂണിറ്റ് സംവിധാനങ്ങളും

ജില്ലയില്‍ ആറിടങ്ങളില്‍ തെരുവുനായ വന്ധ്യംകരണ കേന്ദ്രങ്ങ മൊബൈല്‍ യൂണിറ്റ് സംവിധാനങ്ങളും

വർധിച്ചുവരുന്ന തെരുവുനായ ശല്യം പരിഹരിക്കാനായി ജില്ലയിലെ ആറു കേന്ദ്രങ്ങളിൽ തെരുവുനായ വന്ധ്യംകരണ കേന്ദ്രങ്ങൾ തുടങ്ങാൻകളക്ടറേറ്റിൽ ചേർന്ന യോഗം തീരുമാനിച്ചു.
വടകര, പേരാമ്പ്ര, കൊയിലാണ്ടി, കുന്നമംഗലം, മാങ്കാവ്, ബാലുശേരി മൃഗാശുപത്രികളിലാണ് വന്ധ്യംകരണ കേന്ദ്രങ്ങൾ. മൃഗസംരക്ഷണ വകുപ്പിന്റെ മേൽനോട്ടത്തിൽ തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളുടേയും സന്നദ്ധ സംഘടനകളുടേയും പങ്കാളിത്തത്തോടെയാണ് കേന്ദ്രങ്ങൾ ആരംഭിക്കുക.

തെരുവുനായ്ക്കളുടെ വംശവർധന തടയാൻ ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന എബിസി (അനിമൽ ബർത്ത് കൺട്രോൾ) പദ്ധതിയുമായി യോജിച്ച്് പ്രവർത്തിക്കുന്ന കാര്യവും ആലോചിക്കുന്നുണ്ട്.

നായ്ക്കളുടെ വന്ധ്യംകരണത്തിനായി മൊബൈൽ യൂണിറ്റ് സംവിധാനം ഏർപ്പെടുത്താനാണ് ജില്ലാ പഞ്ചായത്ത് പദ്ധതി ആവിഷ്കരിച്ചിട്ടുളളത്. വന്ധ്യംകരിക്കപ്പെടുന്ന തെരുവുനായ്ക്കളുടെ സംരക്ഷണം ഏറ്റെടുക്കാൻ തയ്യാറുളള സന്നദ്ധ സംഘടനകളെ ചുമതല ഏൽപ്പിക്കും. വന്ധ്യംകരണ കേന്ദ്രങ്ങളാക്കാൻ മൃഗസംരക്ഷണ വകുപ്പ് കണ്ടെത്തിയിരിക്കുന്ന മൃഗാശുപത്രികളിൽ ആവശ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്തും.

കളക്ടർ എൻ. പ്രശാന്ത് അധ്യക്ഷത വഹിച്ചു. മൃഗസംരക്ഷണ വകുപ്പ് ജോയിന്റ് ഡയറക്ടർ യു.എസ്. രാമചന്ദ്രൻ, ഡെപ്യൂട്ടി ഡയറക്ടർ എ.സി. മോഹൻദാസ്, ജില്ലാ മെഡിക്കൽ ഓഫീസർ ആർ.എൽ. സരിത എന്നിവർ പങ്കെടുത്തു.

Leave a Reply