Home » സാമൂഹികം » റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട പരാതികളില്‍ തീര്‍പ്പുകല്പിക്കുന്നതിനായി താലൂക്ക് തലത്തില്‍ വേദികളൊരുങ്ങുന്നു.

റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട പരാതികളില്‍ തീര്‍പ്പുകല്പിക്കുന്നതിനായി താലൂക്ക് തലത്തില്‍ വേദികളൊരുങ്ങുന്നു.

റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട പരാതികളില്‍ തീര്‍പ്പുകല്പിക്കുന്നതിനായി താലൂക്ക് തലത്തില്‍ വേദികളൊരുങ്ങുന്നു. ഓരോ മാസവും ഒന്നാമത്തെ ബുധനാഴ്ച വടകര താലൂക്ക് ഓഫീസിലും രണ്ടാമത്തെ ബുധനാഴ്ച കൊയിലാണ്ടി താലൂക്ക് ഓഫീസിലും മൂന്നാമത്തെ ബുധനാഴ്ച താമരശേരി താലൂക്ക് ഓഫീസിലും നാലാമത്തെ ബുധനാഴ്ച കോഴിക്കോട് സബ് കളക്ടര്‍ ഓഫീസിലും റവന്യൂ അധികൃതര്‍ സിറ്റിംഗ് നടത്തും. എല്ലാ താലൂക്കുകളിലേയും പരാതികളുടെ വിചാരണ കോഴിക്കോട് സബ് കളക്ടര്‍ ഓഫീസിലാണ് ഇപ്പോള്‍ നടന്നു വരുന്നത്. ദൂരെ നിന്നുളളവര്‍ക്ക് ഇത് ഒട്ടേറെ വിഷമതകളുണ്ടാക്കുന്നുണ്ട്. യാത്രാ ചെലവിനത്തില്‍ വലിയ തുക ചെലവാക്കേണ്ടിയും വരുന്നു.

സാധാരണക്കാരുടെ ബുദ്ധിമുട്ടുകള്‍ ഒഴിവാകുന്നതിനാണ് താലൂക്ക് തലത്തില്‍ സിറ്റിംഗ് നടത്തുന്നതെന്ന് സബ് കളക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ പറഞ്ഞു. ഓരോ താലൂക്കിലും വിചാരണകള്‍ക്ക് ശേഷം ജനങ്ങള്‍ക്ക് സബ്കളക്ടറെ നേരില്‍ കാണാനും പരാതികള്‍ സമര്‍പ്പിക്കുവാനും അവസരമുണ്ടാകും. ഒക്ടോബറില്‍ പുതിയ സംവിധാനത്തിന് തുടക്കമാകും.

Leave a Reply