Home » ന്യൂസ് & വ്യൂസ് » വിമോചന സമര കൂത്താടികളുടെ ഒരണ സമരം വീണ്ടും…… കെ ടി കുഞ്ഞിക്കണ്ണൻ എഴുതുന്നു.

വിമോചന സമര കൂത്താടികളുടെ ഒരണ സമരം വീണ്ടും…… കെ ടി കുഞ്ഞിക്കണ്ണൻ എഴുതുന്നു.

സ്വാശ്രയ വിദ്യാഭ്യാസ പ്രശ്നത്തിനെതിരെ യൂത്ത് കോൺഗ്രസ് നടത്തുന്ന സമരത്തിന് പഴയ വിമോചന സമരത്തിന്റെ സ്വഭാവമുണ്ടെന്നു കേളുഏട്ടൻ പഠന ഗവേഷണ കേന്ദ്രത്തിന്റെ ഡയറക്ടർ ആയ കെ ടി കുഞ്ഞിക്കണ്ണൻ തന്റെ നിലപാട് വ്യക്തമാക്കുന്നു

ആദ്യത്തെകമ്യൂണിസ്റ്റ് സർക്കാറിനെതിരെ ഇങ്ങനെയൊക്കെയായിരുന്നു വിമോചന സമരം ആരംഭിച്ചത്.. ഭൂപരിഷ്ക്കരണ നിയമനിർമ്മാണവും വിദ്യാഭ്യാസ ബില്ലമൊക്കെയായിരുന്നു വലതുപക്ഷത്തെ പ്രകോപിച്ചത് .. അന്ന് ജന്മി വർഗങ്ങളുടെയും വിദ്യാഭ്യാസക്കച്ചവടക്കാരായ സമുദായ പ്രഭുത്വത്തിന്റെയും സംരക്ഷരായിട്ടായിരുന്നു കോൺഗ്രസ് ഗോഗോ വിളിച്ചത്..
ഒരണ സമരമുയർത്തി കലാപമുണ്ടാക്കിയത്… വിമോചന സമരത്തിന്റെ അഴുക്ക ചാലിൽ കൂത്താടികളായി വളർന്നവരുടെ പുതിയ തലമുറ മറ്റൊരു ഒരണ സമരം കളിക്കുകയാണ്..
നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കപ്പെടുന്ന നെൽവയൽ സംരക്ഷണ നിയമമുൾപ്പെടെയുള്ള നിയമനിർമ്മാണങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനും അതിനെ തടസപ്പെട്ടുത്ത വാനുള്ള കുത്സിത നീക്കങ്ങളാണിത്..
റിയൽ എസ്റ്റേറ്റ്ള ഭൂമാഫിയകൾക്ക് വേണ്ടിയാണ് ഈ കോപ്രായങ്ങൾ .. 2008 ലെ നിയമം അട്ടിമറിച്ചാണ് ഉമ്മൻ ചാണ്ടി സർക്കാർ പെട്രോൾഡോളർ നഗരങ്ങളിലെ റിസോർട്ട് കുത്തകകൾക്ക് മെത്രാൻകായലടക്കം തീറെഴുതിയത്.2008 ലെ നിയമത്തെ നോക്കുകുത്തിയാക്കിയും ഭേദഗതിയും ചെയത് 1000 കണക്കിന് ഹെക്ടർ നികത്താൻ ഭൂമാഫികൾക്ക് അനുമതി നൽകിയത്..
ഇടതുപക്ഷ സർക്കാറിന്റെ നിശ്ചയദാർയുള്ള നടപടികൾ, നിയമ നിർമാണങ്ങൾ അതിന്റെ പ്രഹരമേൽേക്കേണ്ടി വരുന്ന നിക്ഷിപ്ത താല്പര്യക്കാരാണ് കുട്ടിക്കുരങ്ങന്മാരെ കൊണ്ട് ചുടുചോർ വാരിക്കുന്നത്

Leave a Reply