Home » ആരോഗ്യം » ബ്രിട്ടിൽ ബോൺ രോഗ ബാധിതരുടെ സംഗമം ഡോ. ബോബി ചെമ്മണ്ണൂർ ഉദ്‌ഘാടനം ചെയ്തു

ബ്രിട്ടിൽ ബോൺ രോഗ ബാധിതരുടെ സംഗമം ഡോ. ബോബി ചെമ്മണ്ണൂർ ഉദ്‌ഘാടനം ചെയ്തു

ബ്രിട്ടിൽ ബോൺ(അസ്ഥി പൊടിയുന്ന രോഗം) രോഗബാധിതരുടെ ക്ഷേമത്തിനും പുനരധിവാസത്തിനും വേണ്ടിയുള്ള സംഘടനയായ അമൃതവർഷിണിയുടെ വാർഷിക സംഗമം “അമൃത വർഷം 2016” ഡോ.ബോബി ചെമ്മണ്ണൂർ എറണാകുളം കച്ചേരിപ്പടി ആശീർഭവനിൽ ഉദ്‌ഘാടനം ചെയ്തു .ബ്രിട്ടിൽ ബോൺ അസുഖ ബാധിതരെ സമൂഹത്തിന്റെ മുഖ്യ ധാരയിൽ എത്തിക്കുന്നതിനായി പ്രവർത്തിക്കുന്ന ഈ സംഘടന ലോകത്തിനു മാതൃകയാണെന്ന് ഡോ. .ബോബി ചെമ്മണ്ണൂർ ഉദ്‌ഘാടന പ്രസംഗത്തിൽ പറഞ്ഞു.മല്ലിക സുകുമാരൻ, ലത നായർ ,ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായർ ,ഫാദർ ആന്റണി അറക്കൽ ,കെ പി വിജയകുമാർ,സി രാജഗോപൻ,തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

Leave a Reply