Home » നമ്മുടെ കോഴിക്കോട് » കോഴിക്കോട് പൾസ് » ബൈക്കിൽ എത്തി മാല മോഷണം: സി.സി. ടി.വി.യിൽ കുടുങ്ങിയ യുവാക്കളെ പോലീസ് തിരയുന്നു

ബൈക്കിൽ എത്തി മാല മോഷണം: സി.സി. ടി.വി.യിൽ കുടുങ്ങിയ യുവാക്കളെ പോലീസ് തിരയുന്നു

കൊയിലാണ്ടി ബൈക്കില്‍ സഞ്ചരിച്ച് മാല മോഷ്ടിച്ച യുവാക്കളെ സംഘത്തെ പോലീസ് തിരയുന്നു. ഇന്നലെ കൊയിലാണ്ടി പോലീസ് സ്‌റ്റേഷനടുത്ത് പി. സി. സ്‌കൂളിന് മുന്‍ വശത്തായി റോഡിലൂടെ നടന്നുപോകുകയായിരുന്ന സ്ത്രീയുടെ മാലയാണ് മോഷ്ടിച്ചത്. കൊയിലാണ്ടി പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ പി. സി. സ്‌കൂളിന് സമീപം സ്ഥാപിച്ച സി. സി. ടി. വി.യിലാണ് യുവാക്കളുടെ ദൃശ്യം പതിഞ്ഞത്. രണ്ട് യുവാക്കളാണ് മോഷണത്തില്‍ ഏര്‍പ്പെട്ടത് എന്നാണ് പറയുന്നത്.

Leave a Reply