നമ്മുടെ കറികളില്‍ ചേര്‍ക്കുന്ന പ്രധാനപ്പെട്ട പച്ചക്കറിയാണ് വേണ്ടയ്ക്ക. എന്നാല്‍ വെണ്ടയ്ക്കയുടെ ഔഷധ ഗുണത്തെക്കുറിച്ച് പലരും അറിയാന്‍ സാധ്യത ഇല്ല.. വെണ്ടയ്ക്ക വളരെയധികം പോഷകസമ്പന്നമാണ് . മിനറലുകള്‍, വിറ്റാമിനുകള്‍, ഓര്‍ഗാനിക് സംയുക്തങ്ങള്‍ എന്നിവയാണ് വെണ്ടയ്ക്കക്ക് ആരോഗ്യഗുണങ്ങള്‍ നല്‍കുന്നത്.. വിറ്റാമിന്‍ എ, ആന്റിഓക്സിഡന്റു കളായ ബീറ്റ കരോട്ടിന്‍, , ലുട്ടെയിന്‍ എന്നിവ വെണ്ടയ്ക്കയില്‍ അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ കോശങ്ങളുടെ നാശത്തിന് കാരണമാകുന്ന സെല്ലുലാര്‍ മെറ്റബോളിസം കാഴ്ചശക്തിയെയും ദോഷകരമായി ബാധിക്കും. വെണ്ടയ്ക്ക ഉയര്‍ന്ന അളവില്‍ കഴിക്കുന്നത് മികച്ച കാഴ്ച ശക്തിക്കും, തിമിരം തടയാനും, റെറ്റിനയുടെ തകരാറുകള്‍ തടയാനും സഹായിക്കും.
വിറ്റാമിന്‍ എയും ആന്റിഓക്സിഡന്റുകളും ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് ഫലപ്രദമാണ്.മുഖക്കുരു, ചര്‍മ്മത്തിലെ പാടുകള്‍ എന്നിവ മായാനും, ചുളിവുകളില്ലാതാക്കാനും ഇവ വളരെയധികം സഹായിക്കും. വെണ്ടയ്ക്ക ആഹാരത്തിലെ ഫൈബറിന്റെ അളവ് വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും . ഇതിലെ പശയുള്ള ഫൈബര്‍ ദഹനേന്ദ്രിയത്തിന് ഏറെ അനുയോജ്യമാണ്. ഇത് വഴി മലവിസര്ജ്ജ്നം സാധാരണ രീതിയിലാക്കുകയും ഉദരസംബന്ധമായ പ്രശ്നങ്ങളായ വയര്‍ ചീർക്കുക, മലബന്ധം, കൊളുത്തിപ്പിടുത്തം, ഗ്യാസ് എന്നിവ കുറയ്ക്കുകയും ചെയ്യും. വെണ്ടയ്ക്കയില്‍ ധാരാളം പൊട്ടാസ്യം അടങ്ങിയിരിക്കുന്നു. പൊട്ടാസ്യം ശരീരത്തിലെ ജലത്തിന്റെ അളവ് നിയന്ത്രിക്കും.
1, വെണ്ടയ്ക്ക സ്നിഗ്ധവും ശീതകരവുമാണ്. ശുക്ലത്തെ ഉത്പാദിപ്പിക്കും. മൂത്രത്തെ വര്‍ധിപ്പിക്കും.. ഇതില്‍ പ്രോടീനും, സ്റ്റാര്‍ച്ചും, അടങ്ങിയിരിക്കുന്നു. പാകമാകാത്ത വെണ്ടയ്ക്കയാണ് കൂടുതല്‍ പ്രയോജനകരമായി കാണുന്നത്. ശുക്ലത്തിന് കട്ടി വര്‍ധിക്കും . മൂപ്പു കുറഞ്ഞ വെണ്ടയ്ക്ക പച്ചയായി കഴിച്ചാല്‍ ശുക്ലസ്ഖലനം, ശീഘ്രസ്ഖലനം എന്നിവയ്ക്ക് നിവാരണമുണ്ടാകും. മൂത്രത്തില്‍ നിന്ന് പഴുപ്പ്പോവുക, മൂത്രം പോകുമ്പോള്‍ വേദന അനുഭവപ്പെടുക, മൂത്രച്ചൂട്, മൂത്രതടസ്സം എന്നിവയ്ക്ക് വെണ്ടയ്ക്ക കഷായംവെച്ച് കഴിച്ചാല്‍ ഫലം ലഭിക്കും.
2, അധികം മൂക്കാത്ത വെണ്ടയ്ക്ക ദിവസവും രാവിലെ തിന്നാല്‍ ശരീരത്തെ പോഷിപ്പിക്കും.
3,അതിസാരത്തിന് വെണ്ടയ്ക്ക സൂപ്പുവെച്ച് ഉപയോഗിക്കുന്നത് നല്ലതാണ്.
4,ഇളയ വെണ്ടയ്ക്ക വേവിച്ച് അതിന്റെ ആവികൊണ്ടാല്‍ ചുമയ്ക്കും ഒച്ചയടപ്പിനും ജലദോഷത്തിനും ഫലം ചെയ്യുമെന്ന് അനുഭവസ്ഥര്‍ പറയുന്നു..
5,വെണ്ടയുടെ ഇലയും കായും ചതച്ച് നീരുള്ള ഭാഗത്ത് പുരട്ടിയാല്‍ നല്ല ഫലം പ്രതീക്ഷിക്കാം.
6,വെണ്ടയുടെ വേര് ഉണക്കിപ്പൊടിച്ചത് ഒരു ടേബിള്‍സ്പൂണ്‍ എടുത്ത് അതില്‍ ഓരോ ടീസ്പൂണ്‍ തേനും നെയ്യും ചേര്‍ത്ത് രാത്രി സേവിച്ച് അതിനു മീതേ ശുദ്ധമായ പാല് കഴിച്ചാല്‍ ശരീരത്തിന് ധാതുപുഷ്ടിയുണ്ടാകുന്നു.
7,വെണ്ടയ്ക്ക പ്രമേഹത്തെ ചെറുക്കാന്‍ വളരെ നല്ലതാണ്..തലേ ദിവസം വേണ്ടയ്ക്കായ അരിഞ്ഞു ഒരു ഗ്ലാസ് വെള്ളത്തില്‍ ഇട്ടുവെയ്ക്കുകയും പിറ്റേന്ന് കാലത്ത് ആ വെള്ളം വെറും വയറ്റില്‍ കുടിക്കുകയും ചെയ്യുന്നത് പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കുന്നു..
വെണ്ടയ്ക്കയില്‍ പ്രോട്ടീന്‍,കൊഴുപ്പ്,കാർബോഹൈഡ്രേറ്റ് ,കാൽസ്യം, ഇരുമ്പ് ,വിറ്റാമിന്‍ ബി,വിറ്റാമിന്‍ സി എന്നീ പോഷകദ്രവ്യങ്ങള്‍ അടങ്ങിയിട്ടുണ്ട്
.