Home » ന്യൂസ് & വ്യൂസ് » സ്വാശ്രയ പ്രശ്‌നം: പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി; നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു; പ്രതിപക്ഷ എംഎല്‍എമാരുടെ നിരാഹാരസമരം തുടരുന്നു

സ്വാശ്രയ പ്രശ്‌നം: പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി; നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു; പ്രതിപക്ഷ എംഎല്‍എമാരുടെ നിരാഹാരസമരം തുടരുന്നു

സ്വാശ്രയ പ്രശ്‌നത്തില്‍ സഭ ഇന്നും സ്തംഭിച്ചു. പ്രതിപക്ഷ എംഎല്‍എമാര്‍ സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. ഇതേ തുടര്‍ന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു.

അതേസമയം പ്രതിപക്ഷ എംഎല്‍എമാരുടെ നിരാഹാര സമരം മൂന്നാം ദിവസത്തിലേക്ക് കടന്നു. തിങ്കളാഴ്ച വരെ സമരം തുടരാനാണ് യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി തീരുമാനം. തിങ്കളാഴ്ച ഭാവി പരിപാടികള്‍ തീരുമാനിക്കും. അതിനിടെ നിരാഹാരമിരിക്കുന്ന എംഎല്‍എമാരെ വി.എസ് അച്യുതാനന്ദന്‍ സന്ദര്‍ശിച്ചു. നിയമസഭയിലേക്ക് കടക്കുന്നതിന് മുമ്പാണ് വി.എസ് എം.എല്‍എമാരുടെ അടുത്തെത്തി ആരോഗ്യവിവരം അന്വേഷിച്ചത്. കോണ്‍ഗ്രസ് എംഎല്‍എമാരായ ഹൈബി ഈഡന്‍, ഷാഫി പറമ്പില്‍, അനൂപ് ജേക്കബ് എന്നിവര്‍ക്കൊപ്പം അനുഭാവ സത്യാഗ്രം നടത്തുന്ന മുസ്ലീംലീഗ് എംഎല്‍എമാര്‍ സമരം അവസാനിപ്പിച്ചു. എന്‍.ഷംസുദ്ദീനും കെ.എം.ഷാജിക്കും പകരം ആബിദ് ഹുസൈനും എന്‍.എ.നെല്ലിക്കുന്നുമാണ് ഇനി സത്യാഗ്രഹം അനുഷ്ഠിക്കുക.

Leave a Reply