Home » നമ്മുടെ കോഴിക്കോട് » അത്‌ലറ്റിക്കുകള്‍ക്കു ഇനി പുതിയ ട്രാക്കിലൂടെ ഓടാം ; കോഴിക്കോട് മെഡിക്കല്‍ കോളേജ് സിന്തറ്റിക് ട്രാക്ക് നന്നാക്കി

അത്‌ലറ്റിക്കുകള്‍ക്കു ഇനി പുതിയ ട്രാക്കിലൂടെ ഓടാം ; കോഴിക്കോട് മെഡിക്കല്‍ കോളേജ് സിന്തറ്റിക് ട്രാക്ക് നന്നാക്കി

മെഡിക്കല്‍ കോളജ് ഒളിംപ്യന്‍ റഹ്മാന്‍ സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്കിന്റെ പൊളിഞ്ഞ ഭാഗം നന്നാക്കി. ട്രാക്ക് നിര്‍മിച്ച ഹൈദരാബാദ് ആസ്ഥാനമായ കമ്പനി ഗ്രേറ്റ് സ്പോര്‍ട്സ് ഇന്‍ഫ്ര തന്നെയാണ് സൗജന്യമായി ട്രാക്കിന്റെ അറ്റകുറ്റപ്പണി നിര്‍വഹിച്ചത്. പൊളിഞ്ഞതും റബര്‍ പ്രതലത്തില്‍നിന്നു വേര്‍പെട്ടു നിന്നതുമായ സിന്തറ്റിക് പ്രതലം മുറിച്ചുനീക്കി അത്രയും ഭാഗത്ത് പുതിയ സിന്തറ്റിക് ഷീറ്റ് ഒട്ടിച്ചുചേര്‍ക്കുകയാണു നിലവില്‍ ചെയ്തിരിക്കുന്നത്. ഇതോടെ ട്രാക്ക് അത്ലിറ്റുകള്‍ക്ക് അസൗകര്യമില്ലാതെ ഉപയോഗിക്കാവുന്ന രീതിയിലായിട്ടുണ്ട്. മെഡിക്കല്‍ കോളജ് അധികൃതരാണ് കമ്പനിയെ വിവരമറിയിച്ചത്.

ഫിനിഷ് ലൈനിന് ഏകദേശം 15 മീറ്റര്‍ മാറി മൂന്നാമത്തെ ലെയ്‌നിലാണ് ട്രാക്ക് പൊളിഞ്ഞ് അടിയിലുള്ള റബര്‍ പ്രതലം കാണാവുന്ന നിലയിലായത്. അടുത്തുതന്നെ ട്രാക്കിന്റെ സിന്തറ്റിക് പ്രതലം കുറച്ചുഭാഗം പ്രതലത്തില്‍ന്ന്വിട്ട് ഉയര്‍ന്നു നില്‍ക്കുന്നുമുണ്ടായിരുന്നു. ഇതും നന്നാക്കിയിട്ടുണ്ട്. നിര്‍മാണത്തിലെ പിഴവാണ് ഉപയോഗിച്ചു രണ്ടുവര്‍ഷം പോലുമാകുന്നതിനുമുന്‍പ് ട്രാക്കിന് കേടുപാടുവരാന്‍ കാരണമെന്നാണ് വിദഗ്ധരുടെ പ്രഥമ വിലയിരുത്തല്‍. സംസ്ഥാനം ആതിഥേയത്വം വഹിച്ച ദേശീയ ഗെയിംസിനു മുന്നോടിയായി ദേശീയ ഗെയിംസ് സെക്രട്ടേറിയറ്റാണ് ഇവിടെ ട്രാക്ക് നിര്‍മിച്ചത്. 14 കോടി രൂപയായിരുന്നു ചെലവ്.

Leave a Reply