Home » നമ്മുടെ മലപ്പുറം » വി​വാ​ഹ​മോ​ച​നം നേ​ടി​യ സ്ത്രീ​ക​ള്‍, വി​ധ​വ​ക​ള്‍, വി​വാ​ഹ​മേ വേ​ണ്ടെ​ന്നു​വച്ച​വ​ര്‍..​വ്യത്യസ്തമായ ഒ​രു കൂ​ട്ടാ​യ്മ​

വി​വാ​ഹ​മോ​ച​നം നേ​ടി​യ സ്ത്രീ​ക​ള്‍, വി​ധ​വ​ക​ള്‍, വി​വാ​ഹ​മേ വേ​ണ്ടെ​ന്നു​വച്ച​വ​ര്‍..​വ്യത്യസ്തമായ ഒ​രു കൂ​ട്ടാ​യ്മ​

വി​വാ​ഹ​മോ​ച​നം നേ​ടി​യ സ്ത്രീ​ക​ള്‍, വി​ധ​വ​ക​ള്‍, വി​വാ​ഹ​മേ വേ​ണ്ടെ​ന്നു​വച്ച​വ​ര്‍..​വ്യത്യസ്തമായ ഒ​രു കൂ​ട്ടാ​യ്മ​യി​ല്‍ നി​ന്നു കോ​ഴി​ക്കോ​ട്ടൊ​രു സൊ​സൈ​റ്റി പി​റ​ന്നി​രി​ക്കു​ന്നു. പേ​ര് കാ​ലി​ക്ക​റ്റ് സോ​ളി​റ്റ​റി വി​മ​ന്‍സ് കോ-​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി.
സ​മൂ​ഹ​ത്തി​ല്‍ നി​ന്ന് ഒ​റ്റ​പ്പെ​ട്ടു​ക​ഴി​യു​ന്ന ഇ​ത്ത​രം സ്ത്രീ​ക​ളു​ടെ ഉ​ന്ന​മ​ന​ത്തി​നാ​യി ഇ​ങ്ങ​നെ ഒ​രു സ​ഹ​ക​ര​ണ സൊ​സൈ​റ്റി കേ​ര​ള​ത്തി​ല്‍ ആ​ദ്യ​ത്തേ​താ​ണെ​ന്ന് അ​ണി​യ​റ​ക്കാ​ര്‍ അ​വ​കാ​ശ​പ്പെ​ടു​ന്നു. സ​മൂ​ഹ​ത്തി​നും കു​ടും​ബ​ത്തി​നും വി​ള​ക്കാ​യി മാ​റേ​ണ്ട സ്ത്രീ​ക​ളെ സ്വ​യം​പ​ര്യാ​പ്ത​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ തു​ട​ക്ക​മി​ട്ട കാ​ലി​ക്ക​റ്റ് സോ​ളി​റ്റ​റി വി​മ​ന്‍സ് കോ-​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി ഒ​രു മാ​റ്റ​ത്തി​ന്‍റെ തു​ട​ക്കം ത​ന്നെ​യാ​ണ്.

സ്ത്രീ​യാ​യി ജ​നി​ച്ച​തു​കൊ​ണ്ട് ത​ന്‍റെ സം​ര​ക്ഷ​ണം കു​ടും​ബ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണെ​ന്ന സ്ത്രീ​ക​ളു​ടെ മ​നോ​ഭാ​വം മാ​റ്റി​യെ​ടു​ക്കു​ക​യാ​ണ് സൊ​സൈ​റ്റി ല​ക്ഷ്യം വെ​ക്കു​ന്ന​തെ​ന്ന് അ​വ​ര്‍ വ്യ​ക്ത​മാ​ക്കു​മ്ബോ​ള്‍ ഇ​ത്ത​ര​മൊ​രു സൊ​സൈ​റ്റി കാ​ല​ഘ​ട്ട​ത്തി​ന്‍റെ ആ​വ​ശ്യ​മാ​ണല്ലോ
ഓ​രോ​ദി​വ​സ​വും സ​മൂ​ഹ​ത്തി​ല്‍ ഒ​റ്റ​യാ​യി​പ്പോ​കു​ന്ന സ്ത്രീ​ക​ളു​ടെ എ​ണ്ണം നി​ര​വ​ധി​യാ​യാ​ണ്. ഭ​ര്‍തൃ​ജീ​വ​ത​ത്തി​ല്‍ നി​ന്ന്, കു​ടും​ബ​ങ്ങ​ളി​ല്‍ നി​ന്ന്, തൊ​ഴി​ലി​ട​ങ്ങ​ളി​ല്‍ നി​ന്ന്. ജീ​വി​ത​യാ​ത്ഥാ​ര്‍ഥ്യ​ങ്ങ​ള്‍ക്കി​ട​യി​ല്‍ പ​ത​റി​പോ​യ സ്ത്രീ​ക​ള്‍ക്ക് ധൈ​ര്യം പ​ക​ര്‍ന്ന് മു​ന്നോ​ട്ട് കൊ​ണ്ടു​വ​രേ​ണ്ട​ത് എ​ല്ലാ​വ​രു​ടെ​യും ഉത്തരവാദിത്തമാണ് . ഇ​വ​ര്‍ക്കു​വേ​ണ്ടി പു​ന​രു​ദ്ധാ​ര​ണ ന​ട​പ​ടി​ക​ള്‍ കൈ​ക്കൊ​ള്ളു​ക, അ​വ​രെ സ​മൂ​ഹ​ത്തി​ന്‍റെ മു​ഖ്യ​ധാ​ര​യി​ലേ​ക്ക് കൊ​ണ്ടു​വ​രി​ക തുടങ്ങിയവയാണ് സൊ​സൈ​റ്റിയുടെ ഉ​ദ്ദേ​ശ​ല​ക്ഷ്യങ്ങൾ .

ടൈ​ല​റി​ങ്, കൃ​ഷി, ജ​ന​സേ​വാ കേ​ന്ദ്ര​ങ്ങ​ള്‍, അ​വ​ശ​രും അ​ശ​ണ​രു​മാ​യ വ​നി​ത​ക​ള്‍ക്ക് സാ​മൂ​ഹ്യ​ക്ഷേ​മ വ​കു​പ്പു​മാ​യി ചേ​ര്‍ന്ന് ക്ഷേ​മ​പ​ദ്ധ​തി​ക​ള്‍, ഇ​ന്‍ഷൂ​റ​ന്‍സ് സം​ര​ക്ഷ​ണം, അം​ഗ​ങ്ങ​ള്‍ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന കാ​ര്‍ഷി​ക ഉ​ത്പ്പ​ന്ന​ങ്ങ​ള്‍ക്ക് വി​ത​ര​ണ കേ​ന്ദ്ര​വും ഉ​പ​ഭോ​ഗ​വ​സ്തു​ക്ക​ളും സം​ഭ​രി​ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യ​വും സൊ​സൈ​റ്റി ഒ​രു​ക്കി​കൊ​ടു​ക്കു​ന്ന​തോ​ടൊ​പ്പം വ​നി​ത​ക​ളു​ടെ പു​ന​ര​ധി​വാ​സ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സ്ഥാ​പ​ന​ങ്ങ​ള്‍, ഷെ​ല്‍റ്റ​റു​ക​ള്‍ എ​ന്നി​വ നി​ര്‍മി​ക്കു​ക, ഇ​തി​നാ​യി ഹ്ര​സ്വ​കാ​ല മ​ധ്യ​കാ​ല വാ​യ്പ​ക​ള്‍ വി​ത​ര​ണ​വും സൊ​സൈ​റ്റി ന​ല്‍കും.
സ്വ​യം​പ​ര്യാ​പ്ത​മാ​കാ​ന്‍ സാ​മൂ​ഹി​ക​മാ​യും സാമ്പത്തികമായും സ​ഹാ​യി​ക്കു​വാ​നു​ള്ള സം​വി​ധാ​ന​ങ്ങ​ള്‍ ഒ​രു​ക്കു​ക എ​ന്ന​താ​ണ് ഈ ​സം​ഘ​ത്തി​ന്‍റെ പ്ര​ഥ​മ​ല​ക്ഷ്യം.

നാ​ല്‍പ​ത് വ​യ​സി​ന് മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള ക​ല്യാ​ണം ക​ഴി​ക്കാ​ത്ത സ്ത്രീ​ക​ള്‍, പ​തി​നെ​ട്ട് വ​യ​സി​ന് മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള വി​വാ​ഹ​മോ​ച​നം നേ​ടി​യ​വ​ര്‍, വി​ധ​വ​ക​ള്‍ എ​ന്നി​വ​ര്‍മാ​ത്ര​മാ​ണ് സൊ​സൈ​റ്റി​യി​ല്‍ അം​ഗ​ങ്ങ​ളാ​യു​ള്ള​ത്..
സ്ത്രീ​ക​ളു​ടെ നാ​നാ​മു​ഖ​മാ​യ വി​ക​സ​ന​ത്തെ ല​ക്ഷ്യ​മി​ട്ട് അ​വ​രെ ക​ര​ക​യ​റ്റാ​നും സ്വാ​ശ്ര​യ​ശീ​ലം വ​ള​ര്‍ത്തി സ്വ​യം പ​ര്യാ​പ്ത​ത​യി​ലേ​ക്ക് ന​യി​ക്കാ​നും സ്വാ​ശ്ര​യ​ചി​ന്ത​യും സു​ര​ക്ഷി​ത​ത്വ​ബോ​ധ​വും ഊ​ട്ടി​യു​റ​പ്പി​ക്കാ​നും ല​ക്ഷ്യ​മി​ട്ടു​കൊ​ണ്ടു​ള്ള പ​ദ്ധ​തി​ക​ളാ​ണ് സൊ​സൈ​റ്റി ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​ത്. ഇ​തി​നാ​യി ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ളി​ല്‍ തു​ട​ങ്ങി സ്വ​യം തൊ​ഴി​ലി​നു​ള്ള പ​രി​ശീ​ല​ന​വും സാ​ഹ​ച​ര്യ​വും സൊ​സൈ​റ്റി ചെ​യ്തു​കൊ​ടു​ക്കും. ഇ​തി​നാ​യു​ള്ള മൂ​ല​ധ​ന​ത്തി​നാ​യി പൊ​തു​ജ​ന​ങ്ങ​ള്‍ക്ക് പ​ണം- സ്വ​ര്‍ണ വാ​യ്പ​യും സൊ​സൈ​റ്റി ന​ല്‍കു​ന്നു​ണ്ട്.
പ​തി​ന​ഞ്ച് അം​ഗ​ങ്ങ​ളു​ള്ള ക​മ്മി​റ്റി​യ്ക്കാ​ണ് ഇ​പ്പോ​ള്‍ സൊ​സൈ​റ്റി​യു​ടെ ഭ​ര​ണ​ചു​മ​ത​ല. ഇ​വ​രെ​കൂ​ടാ​തെ അമ്പതോളം പേ​ര​ട​ങ്ങു​ന്ന സം​ഘ​ത്തി​ല്‍ ചു​രു​ങ്ങി​യ കാ​ല​യ​ള​വി​ല്‍ ഏ​ഴ് ല​ക്ഷ​ത്തോ​ളം രൂ​പ ഓ​ഹ​രി മൂ​ല​ധ​ന​മാ​യി​ട്ടു​ണ്ട്.

Leave a Reply