Home » ഇൻ ഫോക്കസ് » ബഹുമാനപ്പെട്ട മുഖ്യമന്ത്രീ താങ്കൾ നാദാപുരത്തേക്ക് ഒന്ന് നോക്കണം .

ബഹുമാനപ്പെട്ട മുഖ്യമന്ത്രീ താങ്കൾ നാദാപുരത്തേക്ക് ഒന്ന് നോക്കണം .

മത ചിഹ്നങ്ങളും,അടയാളങ്ങളും നോക്കി ഇരു മതവിഭാഗങ്ങൾ പരസ്പരം ആക്രമിക്കുന്നതും ,സംഘർഷം ഉണ്ടാകുന്നതും കേരളത്തിന് ചേർന്നതാണോ? വിശേഷിച്ചും കേരളത്തിലെ ഏറ്റവും വിശ്വസനീയനായ സെക്കുലർ നേതാവ് കേരളം ഭരിക്കുമ്പോൾ.ചോദ്യം മുഖ്യ മുഖ്യമന്ത്രീ പിണറായി വിജയനോട് മാത്രമല്ല ,സഖാവ് പിണറായിയോട് കൂടിയാണ്.നാദാപുരത്തു കഴിഞ ദിവസങ്ങളിൽ ഉണ്ടായ അക്രമങ്ങൾ പൂർണ്ണമായും വർഗീയ സ്വഭാവത്തോടു കൂടിയുള്ളതാണ്.മുഖം മൂടിയിട്ടും,വീട്ടിലേക്കു പോകുന്ന വഴി പതിയിരുന്നൊക്കെയാണ് ആക്രമണം. രണ്ടു ഭാഗത്തുമായി നിരവധി പേർക്ക് പരിക്കേറ്റു ആശുപത്രികളിലാണ്
വർഗീയ സംഘര്ഷങ്ങള് ഇല്ലാത്ത ഭരണം എന്നും എൽ.ഡി.ഫ്ന്റ അവകാശവാദമാണ് ഒരു പരിധിവരെ അത് സത്യവുമാണ്.എന്നാൽ രാഷ്ട്രീയത്തിൽ നിന്ന് നിറം മാറി വർഗീയതയെ പുൽകുന്ന നാദാപുരം പലപ്പോഴും അതിനു അപവാദമാണ് .
വർഗീയതയുടെ നിറമുള്ള സംഘര്ഷങ്ങള് തങ്ങളുടെ രാഷ്ട്രീയത്തിന് തന്നെ അപകടമാണ് എന്ന് തിരിച്ചറിവുള്ള സി.പി .എം.നേതൃത്വം ആകട്ടെ പലപ്പോഴും ഇതു ഒഴിവാക്കാൻ പാടുപെടുകയാണ്.മുസ്ലിം ലീഗ് നേതൃത്വവും സമാനമായ അവസ്ഥയിലാണ്.മേഖലയിൽ സംഘർഷം ആരംഭിക്കുന്നത് രാഷ്ട്രീയമായാണ് എന്നാൽ അതിന്റ തുടർച്ച തനി വർഗീയമായി മാറുന്നുപതിറ്റാണ്ടുകൾ.ആയി നടക്കുന്നതാണിത്,എല്ലാവര്ക്കും അറിയാവുന്നതും
ചരിത്രപരവും,രാഷ്ട്രീയവുമായി ഉണ്ടായ സംഘര്ഷങ്ങള് ആ കാലഘട്ടത്തിൽ അവസാനിച്ചില്ല. അതിനു തുടർച്ചകൾ ഉണ്ടാകുന്നു. ഒരുപാടു പുറം മോടി ചികിത്സകളും,സമാധാന ശ്രമങ്ങളൂം ഉണ്ടായി.പക്ഷേ രോഗം മാറിയില്ല. വർത്തമാന കാലത്തേ ചരിത്രത്തിൽ നിന്നും പൂർണമായും മുക്ത മാക്കാനൊന്നുമാകില്ല ,പക്ഷേ പഴയ തെറ്റുകൾ തിരുത്തണം .അതിനു പ്രിയപ്പെട്ട മുഖ്യമന്ത്രീ താങ്കൾ ഒന്ന് ഇടപെടണം.നിങ്ങളുടെ സെക്കുലർ നിലപാട് അലങ്കാര മല്ലെന്നും അത് രക്തത്തിൽ ഉള്ളത് ആണ് എന്നും ഉള്ള അറിവ് പ്രതീക്ഷ നൽകുന്നു.
നവ കേരളം സൃഷ്ടിക്കപെടുമ്പോൾ നാദാപുരം അതിൽ ഒരു കറുത്ത അടയാളമാകരുത് അതുകൊണ്ടു സർ,താങ്കൾ ഒന്ന് നാദാപുരത്തേക്കു നോക്കണം

Leave a Reply