Home » എഡിറ്റേഴ്സ് ചോയ്സ് » ഐ എസ് ബന്ധം സംശയിച് തിരുന്നൽവേലിയിൽ മലയാളി അറസ്റ്റിൽ

ഐ എസ് ബന്ധം സംശയിച് തിരുന്നൽവേലിയിൽ മലയാളി അറസ്റ്റിൽ

ഐ എസ് ബന്ധം ആരോപിച്ചു തിരുന്നൽവേലിയിൽ മലയാളി അറസ്റ്റിൽ.തൊടുപുഴ സ്വദേശി സുബ്രമണ്യൻ ആണ് അറസ്റ്റിലായത്. എൻ ഐ എ ചോദ്യം ചെയ്യലിനായി കൊച്ചിയിലെത്തിച്ചു.

പാനൂർ കനക മലയിൽ ഐഎസ്‌ തീവ്രവാദി സംഘം തമ്പടിച്ചു എന്ന വിവരത്തെ തുടർന്ന്‌ എൻഐഎ നടത്തിയ റെയ്ഡിൽ അഞ്ചുപേരെ അറസ്റ്റ്ചെയ്തു. എട്ടംഗ സംഘത്തിലെ മൂന്നു പേർ ഓടി രക്ഷപ്പെട്ടു. കണ്ണൂർ സ്വദേശി മൻസിൽ, മലപ്പുറം സഫ്വാൻ, തൃശ്ശൂർ സ്വദേശി സാലിക്‌ മുഹമ്മദ്‌, കുറ്റ്യാടി സ്വദേശികളായ റംഷാദ്‌, എൻ കെ ജാസിം എന്നിവരാണ്‌ അറസ്റ്റിലായത്‌.

കനകമലയിലെ കെട്ടിടത്തിൽ തീവ്രവാദി സംഘം യോഗം ചേരുന്നതിനിടെയാണ്‌ എൻഐഎ സംഘം തീവ്രവാദി സംഘത്തെ വളഞ്ഞത്‌. രഹസ്യവിവരത്തെ തുടർന്ന്‌ മധ്യപ്രദേശ്‌ മുതൽ ഈ സംഘത്തെ ടവർ ലൊക്കേറ്റ്‌ ചെയ്ത്‌ എൻഐഎ സംഘം പിന്തുടരുകയായിരുന്നു.

കേരളത്തിലെത്തിയ സംഘം എറണാകുളം, വടകര കണ്ണൂർ തുടങ്ങിയ സ്ഥലങ്ങളിൽ എത്തിയ വിവരങ്ങൾ മാത്രമെ എൻഐഎ സംഘത്തിന്‌ ലഭിച്ചിരുന്നുള്ളൂ. എന്നാൽ ടവർ കേന്ദ്രീകരിച്ച്‌ അന്വേഷണത്തിലാണ്‌ സംഘത്തെക്കുറിച്ച്‌ വീണ്ടും സൂചന ലഭിച്ചത്‌. തുടർന്ന്‌ നടത്തിയ അന്വേഷണത്തിൽ തീവ്രവാദിസംഘം കണ്ണൂർ ജില്ലയിലെ ചൊക്ലിപോലീസ്‌ സ്റ്റേഷൻ പരിധിയിലെ കനകമലയിലാണെന്ന്‌ എൻഐഎ കണ്ടെത്തി. ഇതേ തുടർന്ന്‌ മഫ്ടിയിലെത്തിയ ഇരുപതോളം വരുന്ന ഉദ്യോഗസ്ഥർ രാവിലെ പത്തരയോടെ കനകമല വളയുകയായിരുന്നു. തുടർന്നുള്ള തെരച്ചിലിലാണ്‌ സംഘത്തിലെ യുവാക്കളായ അഞ്ചു പേർ പിടിയിലാകുന്നത്‌.

ഓടി രക്ഷപ്പെട്ട മൂന്നുപേരെ കുറിച്ച്‌ സംഘത്തിന്‌ വിവരം ലഭിച്ചിട്ടുണ്ട്‌. ചോദ്യം ചെയ്ത അഞ്ചു പേരെ ഞായറാഴച്‌ വൈകീട്ട്‌ നാലര മണിയോടെയാണ്‌ കോഴിക്കോട്‌ എൻഐഎ ക്യാമ്പിലേക്ക്‌ കൊണ്ടുപോയി. എൻഐഎ ഐജി അനുരാജ്‌ സംഘ്‌, ഡിവൈഎസ്പി എംപി ഷൗക്കത്തലി എന്നിവരുടെ നേതൃത്വത്തിലാണ്‌ റെയിഡ്‌ നടത്തിയത്‌. അന്വേഷണ സംഘത്തിലെ മുഴുവൻ പേരുടേയും മൊബെയിൽ ഫോൺ സ്വിച്ച്‌ ഓഫാക്കിയായിരുന്നു.
വിവരം ചോരാതെ വളരെ രഹസ്യമാക്കിയാണ്‌ റെയിഡ്‌ നടത്തിയത്‌. തീവ്രവാദി സംഘത്തെ കനക മലയിൽ എത്തിച്ചതിൽ നാട്ടുകാരിൽ ചിലർക്ക്‌ പങ്കുണ്ടോ എന്ന കാര്യവും സംഘത്തിന്‌ സൂചന ലഭിച്ചതായി വിവരമുണ്ട്‌.

Leave a Reply