Home » ആരോഗ്യം » ഇഞ്ചിഞ്ചായി കൊല്ലാൻ ചൈനീസ് മുട്ടയും വിപണിയിൽ

ഇഞ്ചിഞ്ചായി കൊല്ലാൻ ചൈനീസ് മുട്ടയും വിപണിയിൽ

എല്ലാ ദിവസവും കോഴി മുട്ട കഴിക്കുന്നവരാണോ നിങ്ങള്‍. കടകളില്‍ നിന്ന് ഓംലറ്റും ബുള്‍സ്ഐ യുമെല്ലാം വാങ്ങി കഴിക്കുന്നവര്‍ സൂക്ഷിക്കുക. നിങ്ങളെ ഇഞ്ചിഞ്ചായി കൊല്ലാൻ വ്യാജ കോഴിമുട്ടകള്‍ വിപണിയിലുണ്ട്. ചൈനയില്‍ നിന്നുള്ള വ്യാജ ചൈനീസ് മുട്ട ഇപ്പോള്‍ കേരളത്തിലും സുലഭമാണ്. തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്ക് ചൈനീസ് മുട്ടകളെത്തുന്നുണ്ട്.

കണ്ടാല്‍ നാടന്‍ മുട്ട പോലെ തോന്നിക്കുന്ന വ്യാജ മുട്ടകള്‍ കേരളത്തിലേക്കെത്തുന്നത് തമിഴ്നാട്ടില്‍നിന്നാണ്. ചൈനീസ് മുട്ട കഴിച്ച് ആരോഗ്യപ്രശ്‌നമുണ്ടായ നിരവധി പേര്‍ പരാതിയുമായി എത്തിയിട്ടുണ്ട്.
ചൈനീസ് കഴിക്കുന്നവര്‍ക്ക് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നാണ് വിദഗ്ദ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. മാരകമായ രോഗങ്ങള്‍ പിടിപെടും. അവയിതൊക്കെയാണ് കരൾ രോഗം, വൃക്ക രോഗം, മറവി രോഗം തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതാണ് ഈ വ്യാജ മുട്ടകള്‍. കുട്ടികളില്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാക്കും.
സാധാരണഗതിയില്‍ ഹോട്ടലുകളിലും തട്ടുകടകളിലും ഈ മുട്ടയാണ് വ്യാപകമായി ഉപയോഗിക്കുന്നത്. കോഴിയുമായി ഒരു ബന്ധവുമില്ലാത്ത ഇത്തരം മുട്ടകള്‍ കൃത്രിമമായാണ് ഉല്‍പാദിപ്പിക്കുന്നത്.

ചൈനീസ് മുട്ടയെ കാഴ്ചയില്‍ തിരിച്ചറിയാനാകില്ല.. പക്ഷെ തോട് നല്ല കട്ടിയുണ്ടാകും. പൊട്ടിച്ച് കഴിഞ്ഞാൽ . എത്രദിവസം വേണമെങ്കിലും മുട്ട കേടാകാതിരിക്കും.
കോഴിമുട്ട പൊട്ടിച്ചാല്‍, കാണപ്പെടുന്ന പാട ചൈനീസ് മുട്ടകളില്‍ ഉണ്ടാകില്ല. രുചിയും മണവുമുണ്ടാകില്ല. ജെല്ലി പോലെയാരിക്കും, ഉള്‍വശം. റബര്‍ ചവയ്ക്കും പോലെയാണത്രേ ഇത് വേവിച്ചാല്‍.
റേസിന്‍, സോഡിയം, ആല്‍ഗിനേറ്റ്, ആര്‍ഗനിക് ആസിഡ്, കൃത്രിമ നിറങ്ങള്‍, കാല്‍സ്യം കാര്‍ബണേറ്റ്, ജിപ്‌സം, മെഴുക് തുടങ്ങിയവയാണ് മുട്ട നിര്‍മിക്കാന്‍ ഉപോഗിക്കുന്നത്.

Leave a Reply