മെറിറ്റ് സീറ്റില്‍ പ്രവേശനം ലഭിക്കുന്ന പാവപ്പെട്ട കുട്ടികള്‍ക്ക് ഫീസിളവ് നല്കാന് തയ്യാറാണെന്ന് എംഇഎസ് പ്രസിഡന്റ് ഫസല്‍ ഗഫൂര്‍. 18500 രൂപ നിരക്കില്‍ പാവപ്പട്ട പെണ്‍കുട്ടികള്‍ക്ക് എംഇഎസ് പ്രവേശനം നല്‍കുമെന്ന് ഡോ. ഫസല്‍ഗഫൂര്‍ പറഞ്ഞു. സ്വാശ്രയ കോളജുകളിലെ സര്‍ക്കാര്‍ ഫീസ് വര്‍ധനക്കെതിരെ പ്രതിപക്ഷം സമരം ശക്തമാക്കുന്ന സാഹചര്യത്തിലാണ് എം.ഇ.എസ് മാനേജ്മെന്റ് പുതിയ ഫോര്‍മുലയുമായി രംഗത്ത് വന്നത്.
