Home » എഡിറ്റേഴ്സ് ചോയ്സ് » ഐഎസിലേയ്ക്കുള്ള റിക്രൂട്ട്- ആള്‍ ഒന്നിനു ഒരു ലക്ഷം

ഐഎസിലേയ്ക്കുള്ള റിക്രൂട്ട്- ആള്‍ ഒന്നിനു ഒരു ലക്ഷം

ആള്‍ ഒന്നിനു ഒരു ലക്ഷം രൂപ ഈടാക്കി ഐഎസിലേയ്ക്കു ആളെ റിക്രൂട്ട് ചെയ്യുകയാണ് കുറ്റ്യാടിയിലെ വ്യാപാരി നടത്തിയിരുന്നതെന്നു സൂചന.
ഐഎസ് ബന്ധത്തെ തുടര്‍ന്നു കുറ്റ്യാടിയില്‍ കുറ്റ്യാടി സ്വദേശിയായ യുവാവിനെ ദേശീയ അന്വേഷണ ഏജന്‍സി(എന്‍.ഐ.എ) കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തോടെയാണ് ഇതു സംബന്ധിച്ചു വ്യക്തമായ സൂചന ലഭിച്ചത്. ഊരത്ത് നെല്ലോളിക്കണ്ടി റംഷാദാ(24)ണു പിടിയിലായത്.
പണം കിട്ടിയാല്‍ എന്തും ചെയ്യാന്‍ തയ്യാറായി നില്‍ക്കുന്ന യുവാക്കളെയും, മതത്തില്‍ അടിമ ആയവരെയുമാണ് കേരളത്തില്‍ നിന്നു റിക്രൂട്ട് ചെയ്യുന്നത്.
പൊലീസിനും നാട്ടുകാര്‍ക്കും പോലും മുഖം കൊടുക്കാത്ത ഇവര്‍ തരം കിട്ടിയാല്‍ എന്തും ചെയ്യും. ഇത്തരത്തിലാണ് കേരളത്തിലും ഐഎസിന്റെ പരിശീലനം പൂര്‍ത്തിയാകുന്നത്.
കഴിഞ്ഞ ദിവസം ഇയാളുടെ ഊരത്തെ വീട്ടിലെത്തിയാണ് ഐഎസ് റിക്രൂട്ട്മെന്റിനു മുന്‍കൈ എടുത്ത റംഷാദിനെ കസ്റ്റഡിയിലെടുത്തത്. കുറ്റ്യാടിയിലെ പള്ളിയില്‍ അക്കൗണ്ടന്റായി ജോലി ചെയ്ുകയയാണ് റംഷാദ്. എന്‍.ഐ.എ. ഡിവൈ.എസ്.പി: എ.പി ഷൗക്കത്തലി, മലപ്പുറം എസ്.പി. ദേബേഷ് കുമാര്‍ ബെഹ്റ എന്നിവരുടെ നേതൃത്വത്തിലുള്ള എന്‍.ഐ.എപോലീസ് സംയുക്ത സംഘമാണു കസ്റ്റഡിയിലെടുത്തത്.
ഊരത്തുള്ള ഇയാളുടെ വീട്ടില്‍ പോലീസ് സംഘം പരിശോധന നടത്തി. ചില രേഖകള്‍ കണ്ടെത്തിയെന്നാണ് സൂചന. ഡിവൈ.എസ്.പി. വിക്രമന്‍, സി.ഐമാരായ പി.എം. മനോജ്, ഉമേഷ് എന്നിവരും സംഘത്തിലുണ്ട്. കുറ്റ്യാടി കേന്ദ്രീകരിച്ച്‌ ഐ.എസിലേക്ക് യുവാക്കളെ ചേര്‍ക്കുന്നതിനുള്ള ചുമതല റംഷാദിനാണെന്നാണു കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരിക്കുന്നത്.

Leave a Reply