കോഴിക്കോട് ചാലപ്പുറത്ത് ഗോവിന്ദന് നായരുടെയും സാവിത്രിയുടെയും മകനായി ജനിച്ച. പത്തൊന്‍പതാം വയസ്സില്‍ ആകാശവാണിയില്‍ നാടക ആര്‍ട്ടിസ്റ്റായി. ജയപ്രകാശ് കുളൂരിന്റെ കീഴില്‍ നാടകം അഭ്യസിച്ചു. കുളൂര്‍ നാടകവേദിയുടെ രണ്ട് അഭിനേതാക്കള്‍ മാത്രമുള്ള ‘അപ്പുണ്ണികള്‍’ എന്ന നാടകത്തിലെ വേഷം ശ്രദ്ധിക്കപ്പെട്ടു . ലയാളത്തില്‍ അനായാസമായ അഭിനയമുഹൂര്‍ത്തങ്ങള്‍ക്ക് സ്വതസിദ്ധമായ ശൈലിയിലൂടെ തിയേറ്റര്‍ ശാഖയിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്നു.
കായംകുളം കൊച്ചുണ്ണി സീരിയലിലെ ‘കാക്ക ശങ്കരന്’ എന്ന വേഷം അവതരിപ്പിച്ചു കൊണ്ട് മിനി സ്ക്രീനിലെത്തി പിന്നീട് ഇരുനൂറോളം പരമ്പരകള്‍ ചെയ്തു. ശ്രദ്ധിക്കപ്പെട്ട മറ്റൊരു വേഷം ശ്രീ ഗുരുവായൂരപ്പനിലെ ‘കിംവദന്ദനാ’ണ്. സിബി മലയിലിന്റെ ആയിരത്തില്‍ ഒരുവനാണ് ആദ്യ ചിത്രം . പിന്നെയും ചില സിനിമകള്‍ ചെയ്തെങ്കിലും ഹരീഷ് പേരടി എന്ന നടന്റെ മികച്ച കഥാപാത്രം ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന സിനിമയിലെ ‘കൈതേരി സഹദേവനാ’ണ്.നാടകാഭിനയത്തിലെ അതിഭാവുകത്വം ക്യാമറയുടെ മുന്നില്‍ ആവശ്യമില്ലെന്ന തിരിച്ചറിവും അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ മാനസിക ഭാവങ്ങളിലൂടെയുള്ള സഞ്ചാരവും ഹരീഷ് പേരടിക്ക് അനുഗ്രഹമായി മാറി.
തനിക്കു ലഭിക്കുന്ന കഥാപാത്രം ഏതായാലും പ്രേക്ഷകന്റെ മനസ്സില്‍ തട്ടുന്ന വിധം സംവിധായകന്റെ പ്രതീക്ഷയ്ക്കനുസരിച്ച് അഭിനയിച്ച് പ്രതിഫലിപ്പിക്കാന്‍ ഹരീഷ് പേരടിക്ക് കഴിയുന്നുവെന്നതാണ് മറ്റൊരു സവിശേഷത.
ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന ചിത്രമാണ് യഥാര്‍ത്ഥത്തില്‍ ഹരീഷ് പേരടിയുടെ തലവര മാറ്റിയത്. കൈതേരി സഹദേവനെന്ന ഇരുത്തം വന്ന രാഷ്ട്രീയ നേതാവിനെ അസൂയാവഹമായ രീതിയിലാണ് ഹരീഷ് പേരടി അവതരിപ്പിച്ചത്.
പിണറായി വിജയന്റെ ശരീരഭാഷയാണ് കൈതേരി സഹദേവനായി അഭിനയിച്ച ഹരീഷ് പേരടിക്കുള്ളതെന്ന് വ്യാഖ്യാനമുണ്ടായപ്പോള് വിനയപൂര്‍വ്വം ചിരിക്കുകയല്ലാതെ തിരുത്താനൊന്നും ഹരീഷ് പേരടി തയാറായില്ല.
റിലീസ് ചെയ്തത് ജയസൂര്യയുടെ പ്രേതമായിരുന്നു. ഹ്യൂമര്‍ ട്രാക്കിലുള്ള ക്യാരക്ടറാണ്. വൈദികനായ കഥാപാത്രം. മോഹന്‍ലാല്‍ നായകനായ പുലിമുരുകനാണ് റിലീസ് ചെയ്യാനുള്ള പ്രധാന ചിത്രം.
പുലിമുരുകനില്‍ മേസ്തിരിയെന്ന എന്റെ മുഴുനീള കഥാപാത്രത്തെക്കുറിച്ച് ഒരുപാട് പ്രതീക്ഷയാണുള്ളത്
വിനോദ് മങ്കര സംവിധാനം ചെയ്ത ‘കാംബോജി’യെന്ന ചിത്രത്തിലും ശ്രദ്ധേയമായ വേഷമാണ് ചെയ്തത്. കഥകളി ആശാനായാണ് അഭിനയിക്കുന്നത്. തികച്ചും വേറിട്ടൊരു കഥാപാത്രമാണ്.
ഒരുപാട് അഭിനയമുഹൂര്‍ത്തങ്ങളുള്ള ശക്തമായ കഥാപാത്രമാണ് കഥകളി ആശാന്. കാംബോജിക്കു വേണ്ടി കഥകളിയും അഭ്യസിച്ചിരുന്നു.
ഗോഡ്ഫാദറില്ലാതെ സിനിമയിലെത്തിയ ആളാണ് ഹരീഷ് പേരടി. ലെഫ്റ്റ് റൈറ്റ്ചിത്രത്തിലെ അഭിനയം ഇഷ്ടപ്പെട്ടതുകൊണ്ടാണ് കാക്കമുട്ടയുടെ അണിയറപ്രവര്‍ത്തകര്‍ കാക്കമുട്ടയുടെ സംവിധായകന് മണികണ്ഠന് സംവിധാനം ചെയ്ത ആണ്ടവന് കട്ട്ളയെന്ന ചിത്രത്തിലൂടെ തമിഴിലെത്തിയത്.
സുബ്രഹ്മണ്യപുരത്തിലെ നായകന് ശശികുമാര്‍ നിര്‍മ്മിച്ച് പ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രമായ കിലാരിയെന്ന ചിത്രത്തില്‍ തമിഴ് ദ്രാവിഡ നേതാവിനെ അഭിനയിച്ച ഫലിപ്പിച് തമിഴ് മാധ്യമങ്ങളിലെയും ശ്രദ്ധാകേന്ദ്രമായി.ശക്തമായ ഒരുപിടി കഥാപാത്രങ്ങളുമായി ഹരീഷ് പേരടി തന്റെ അഭിനയ ജീവിതത്തിത്തിന്റെ യാത്ര തുടരുന്നു
