Home » എഡിറ്റേഴ്സ് ചോയ്സ് » കുറ്റ്യാടി സ്വദേശിയുടെ ഐ എസ് ബന്ധം; നടുക്കം മാറാതെ നാട്ടുകാര്‍

കുറ്റ്യാടി സ്വദേശിയുടെ ഐ എസ് ബന്ധം; നടുക്കം മാറാതെ നാട്ടുകാര്‍

കഴിഞ്ഞ ദിവസം കണ്ണൂരില്‍ പിടിയിലായ കുറ്റ്യാടി സ്വദേശിക്ക് ഐ.എസ് ബന്ധം ഉണ്ടെന്ന്‍ വ്യക്തമായതോടെ നാട്ടുകാര്‍ ഞെട്ടലില്‍. കുറ്റ്യാടി സ്വെദേശി ജാസിര്‍ എന്ന യുവാവ് പിടിയിലായത്. ഇയാള്‍ നാട്ടില്‍ അധികമാരുമായും കൂട്ടില്ലെന്നും നാട്ടുകാര്‍ പറയുന്നു. അതേസമയം അന്‍സാര്‍ ഉല്‍ ഖലീഫ എന്ന് പേരുള്ള ഐ.എസിന്റെ കേരള ഘടകത്തിലുള്ള അംഗങ്ങളാണ് പിടിയിലായതെന്ന്‍ എന്‍.ഐ.എ.വ്യക്തമാക്കി. കനകമലയില്‍ യോഗം ചേര്‍ന്നത് ആക്രമണം നടത്താനാണെന്നും എന്‍.ഐ.എ.പറഞ്ഞു.

കണ്ണൂരിലെ കനകമല ,കോഴിക്കോട്ടെ കുറ്റിയാടി എന്നിവിടങ്ങളില്‍ നിന്നാണ് ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന് ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്‍ഐഎ പിടിച്ചെടുത്തിട്ടുണ്ട്. കേരളം,തമിഴ്നാട്,ദില്ലി തുടങ്ങിയ സംസ്ഥാനങ്ങളിലെ പൊലീസുമൊത്ത് സംയുക്തമായാണ് എന്‍ഐഎ തെരച്ചില്‍ നടത്തിയത്. സ്‌ഫോടക വസ്തുക്കളും വെടിക്കോപ്പുകളും ശേഖരിച്ച് നഗരങ്ങള്‍ ആക്രമിക്കാനും സുപ്രധാന വ്യക്തികളെ വകവരുത്താനുമായിരുന്നു ഇവരുടെ ഉദ്ദേശമെന്ന് എന്‍ഐഎ വ്യക്തമാക്കുന്നു. ഐഎസില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഇവര്‍ സ്‌ഫോടനം നടത്താന്‍ ശ്രമിച്ചതെന്നും എന്‍എഐ വാര്‍ത്താ കുറിപ്പിലൂടെ വ്യക്തമാക്കി.

Leave a Reply