Home » നമ്മുടെ കോഴിക്കോട് » ‘ഗ്രീന്‍ ക്ലീന്‍ കോഴിക്കോട്’; കുടുംബശ്രീയുടെ പദ്ധതിക്ക് തുടക്കം –

‘ഗ്രീന്‍ ക്ലീന്‍ കോഴിക്കോട്’; കുടുംബശ്രീയുടെ പദ്ധതിക്ക് തുടക്കം –

ജില്ലയെ പച്ചപ്പണിയിക്കാന്‍ കുടുംബശ്രീയുടെ ‘ഗ്രീന്‍ ക്‌ളീന്‍ കോഴിക്കോട്’ പദ്ധതിക്ക് തുടക്കം കുറിച്ചു. ഒരു ലക്ഷം വൃക്ഷത്തൈകള്‍ നട്ടുവളര്‍ത്തുന്ന ബൃഹദ് പദ്ധതിയാണ് കുടുംബശ്രീ ജില്ലാമിഷന്‍ നേതൃത്വത്തില്‍ നടപ്പാക്കുന്നത്. ഓരോ വ്യക്തിയും തൈ നട്ടുവളര്‍ത്തി വെബ്‌സൈറ്റില്‍ ഫോട്ടോ അപ്ലോഡ് ചെയ്യുന്നതാണ് പദ്ധതി. ജില്ലയെ മാലിന്യമുക്തമാക്കുന്നതിനുള്ള പദ്ധതിയും ഒരുക്കിയിട്ടുണ്ട്. പദ്ധതി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി ഉദ്ഘാടനംചെയ്തു.

ഓരോ അംഗങ്ങളും നടുന്ന വൃക്ഷത്തൈയുടെ ചിത്രം വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്യും . ഓരോ മാസവും ചെടിയുടെ വളര്‍ച്ചയുടെ ഫോട്ടോയെടുത്ത് വീണ്ടും അപ്‌ലോഡ് ചെയ്യണം. ജിസം ഫൗണ്ടേഷന്റേതാണ് വെബ്‌സൈറ്റ്. തുടര്‍ന്ന് ഓരോ മാസവും നറുക്കെടുപ്പിലൂടെ സ്വര്‍ണനാണയം സമ്മാനമായി നല്‍കും. കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് മാത്രമായി 25 പവന്‍ സ്വര്‍ണനാണയങ്ങളാണ് സമ്മാനമായി നല്‍കുന്നത്. മികച്ച പ്രകടനം നടത്തുന്ന വ്യക്തികള്‍ക്കും അയല്‍ക്കൂട്ടങ്ങള്‍ക്കും ഹരിത പുരസ്‌കാരവും സര്‍ട്ടിഫിക്കറ്റുകളും നല്‍കും. പദ്ധതിയുടെ ഭാഗമായി ഉറവിട മാലിന്യ യൂണിറ്റ് നിര്‍മിച്ച് പരിപാലിക്കല്‍, ജൈവ പച്ചക്കറിത്തോട്ട മത്സരം, ഗൃഹാങ്കണ പൂന്തോട്ട മത്സരം, മട്ടുപ്പാവ് കൃഷി മത്സരം എന്നിവയും നടത്തും

Leave a Reply