Home » നമ്മുടെ കോഴിക്കോട് » കോഴിക്കോട് സ്പെഷ്യൽ » മദ്യസൂപ്പർമാർക്കറ്റ് കോഴിക്കോട് തുറന്നു

മദ്യസൂപ്പർമാർക്കറ്റ് കോഴിക്കോട് തുറന്നു

ബിവറേജസ് കോര്‍പ്പറേഷന്റെ പുതിയ സൂപ്പര്‍മാര്‍ക്കറ്റ് കോഴിക്കോട്ട് ഇന്ന് തുറക്കും. സിവില്‍സ്റ്റേഷനുസമീപം ഒ.പി. രാമന്‍ റോഡിലാണിത്. മുന്തിയ ഇനങ്ങള്‍ മാത്രമാണ് ഇവിടെ കിട്ടുക. പാവമണിറോഡിലെ വില്പനശാല സിവില്‍ സ്റ്റേഷനിലേക്ക് മാറ്റിയതാണെന്നാണ് ബിവറേജസ് അധികൃതര്‍ പറയുന്നത്. ഇതിനൊപ്പം സ്വയംസര്‍വീസ് പ്രീമിയം കൗണ്ടറും തുടങ്ങിയതാണെന്നും സൂപ്പര്‍മാര്‍ക്കറ്റല്ലെന്നും ബിവറേജസ് കോര്‍പ്പറേഷന്‍ റീജ്യണല്‍ മാനേജര്‍ വിജയകൃഷ്ണന്‍ പറഞ്ഞു എന്നാല്‍, സ്വയംസര്‍വീസായതിനാല്‍ ഫലത്തില്‍ സൂപ്പര്‍മാര്‍ക്കറ്റ് തന്നെയാണിത്. 730 രൂപ മുതലുള്ള ബ്രാന്‍ഡുകളാണ് ലഭിക്കുക. മുകളില്‍ സൂപ്പര്‍മാര്‍ക്കറ്റും താഴെ സാധാരണ വില്പനശാലയുമാണ്. വില്പനശാല പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു. എന്നാല്‍, ഇതിന് കോര്‍പ്പറേഷന്‍ ഡി.എല്‍.ഒ. ലൈസന്‍സ് നല്‍കിയില്ലെന്ന് വാര്‍ഡ് അംഗം. ശോഭിത കൗണ്‍സില്‍യോഗത്തില്‍ ആരോപിച്ചു. ഇതേക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ കോര്‍പ്പറേഷന്‍ സെക്രട്ടറിയോടാവശ്യപ്പെട്ടു

Leave a Reply