Home » ഇൻ ഫോക്കസ് » മലബാറിന്‍റെ വികസനം: ഒരന്വേഷണം

മലബാറിന്‍റെ വികസനം: ഒരന്വേഷണം

        ആഷിഖ് പരോൾ (കേരളം ചേമ്പർ ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ടറി നോർത്തേൺ റീജിയൻ )എഴുതുന്നു 
രാഷ്ട്രീയമായും,സാംസ്കാരികമായും,വാണിജ്യപരമായും ഒരു പാട് സംഭാവനകള്‍ നല്കിയ ഒരു നാട് അടിസ്ഥാന വികസനത്തിന്‍റെ കാര്യത്തിലും, ഭൗതിക വികാസത്തിലും ഏറെ പിറകോട്ട് പോയത് എന്തുകൊണ്ട്? സാമൂഹ്യ ശാസ്ത്രജ്ഞരും, ചരിത്രവിദ്യാര്‍ത്ഥികളുമടക്കം നാം ഓരോരുത്തരും ചോദിക്കേണ്ട ചോദ്യമാണിത്.
പ്രവാസി സമൂഹത്തിന്‍റെ പിന്തുണയടക്കം നിരവധി കാരണങ്ങള്‍ കൊണ്ട് കേരളത്തിലെ വലിയ നഗരമാകാന്‍ കോഴിക്കോടിനും, മലബാറിനും കഴിയും അതിനുവേണ്ടത് നമ്മുടെ ഭരണാധികാരികളുടെയും സാങ്കേതികവിദഗ്ദരുടെയും അടിയന്തിരശ്രദ്ധ ഇവിടെ പതിയുക എന്നുള്ളതാണ്.
അടിസ്ഥാന സൗകര്യം, തുറമുഖം, വിമാനതാവളം, ടൂറിസം, വൈദ്യതി എന്നിവ ഉറപ്പാക്കി ഒരു നിക്ഷേപ സൗഹൃദജില്ലയാക്കി കോഴിക്കോടിനെ മാറ്റേണ്ടതുണ്ട്. ഇവിടുത്തെ പ്രശ്നങ്ങള്‍ മനസ്സിലാക്കി ഒരു മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കുകയും അത് നടപ്പാക്കാന്‍ ഒരാക്ഷന്‍ പ്ലാനും ഉണ്ടായാല്‍ വികസനകാര്യങ്ങളില്‍ നമ്മുടെ മലബാറിനെ കൈപിടിച്ചുയര്‍ത്താന്‍ ഒരു പ്രയാസവുമില്ല
മലബാറിന്‍റെ വികസനവുമായി ബന്ധപ്പെട്ട ചില അടിസ്ഥാന പ്രശ്നങ്ങള്‍ നമുക്ക് പരിഹരിക്കാം
അശാസ്ത്രിയമായ റോഡുകള്‍
വീതികുറഞ്ഞ റോഡുകളാണ് കോഴിക്കോടിന്‍റെ ഏറ്റവും വലിയ ശാപം. വളരെയേറെ പ്രയാസം ഉണ്ടാകുന്നതാണ് ഇതിന്‍റെ വിപുലികരണം. പാരലല്‍ റോഡുകളും, സബ്റോഡുകളും ഉണ്ടാക്കിയെടുക്കുക എന്നത് മാത്രമാണ് പോംവഴി. ഒരു പരിധിവരെ പരിഹാരവും. നഗരത്തിലുള്ള റെയില്‍വേ ഗേറ്റുകള്‍ എടുത്ത് മാറ്റി ഫ്ളൈഓവറുകള്‍ നിര്‍മ്മിക്കേണ്ടതാണ്.
മള്‍ട്ടിലെവല്‍ പാർക്കിങ്ങുകളും , ഓട്ടോബേകളും, ബസ്ബേകളും നിര്‍മ്മിക്കേണ്ടതാണ്
വിമാനത്താവളം 
എഷ്യയിലെ ഏറ്റവും ദുര്‍ഘടം പിടിച്ച എയര്‍പോര്‍ട്ടുകളില്‍ ഒന്നാണ് കോഴിക്കോട്, 342ഠറ അടി സമുദ്രനിരപ്പില്‍ നിന്നു ഉയര്‍ന്നു നില്ക്കുന്ന ഈ വിമാനത്താവളം  ഇന്ന് പ്രതിസന്ധിയിലാണ് സമീപത്തുള്ള 142 ഏക്കര്‍ ഭൂമി ഏറ്റെടുക്കുകയും റണ്‍വേ വികസനവും. ഉണ്ടാകണം ലാഭകരമായി പ്രവര്‍ത്തിക്കുന്ന ഒരു വിമാനത്താവളത്തെ, ഘട്ടം ഘട്ടമായി കൊന്നുകൊണ്ടിരിക്കുകാണ് എന്ന സംശയം ഉണ്ടായിരിക്കുന്നു, എന്നിരുന്നാലും ഇന്‍റര്‍നാഷണല്‍ പാസഞ്ചറിന്‍റെ കാര്യത്തില്‍ ഏഴാം  സ്ഥാനവും, ജനറല്‍ ബേവിസില്‍, ഒമ്പതാം  സ്ഥാനവുമാണ് നമ്മുടെ കൊച്ചു വിമാനത്താവളത്തിന് എന്ന് ഓര്‍ക്കുക.
ബേപ്പൂര്‍ തുറമുഖം
കേരളത്തിലെ ഏറ്റവും പുരാതനവും, പ്രമുഖവുമായ തുറമുഖമാണിത്. 10000 ടണ്‍ ചരക്കും, ഏകദേശം 750 ഓളം യാത്രക്കാരും കൊല്ലത്തില്‍ ഉപയോഗിച്ചുവന്ന പോര്‍ട്ടാണിത്. 20,000 വെസ്സല്‍ കൈകാര്യം ചെയ്യാന്‍ ഉതകുന്ന തുറമുഖം കൂടിയാണിത്. ഇത് വിപുലികരിക്കാന്‍ ഉള്ള റിപ്പോര്‍ട്ട് കഴിഞ്ഞ 15 വര്‍ഷമായി ഫ്രീസറിലാണ്
ഇന്‍കല്‍ ഒരുപഠന റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കുകയുണ്ടായി. ഇന്‍കല്‍ സഹായത്തോടുകൂടി, ഏകദേശം 57 കോടി രൂപയും ഘഉഇ 20കോടി രൂപയും സഹായിക്കാമെന്നേറ്റിട്ടും ഈ റിപ്പോര്‍ട്ട് കാലഹരണപ്പെട്ടു കിടക്കുകയാണ്. 100 കോടിയോളം രൂപ ചിലവഴിച്ചാല്‍ ഇത് ഒരു ഫീഡിംഗ് പോര്‍ട്ട് ആയി മാറ്റാന്‍ കഴിയുമെന്നാണറിവ്. നമ്മുടെ വാണിജ്യ വ്യവസായ മേഖലയ്ക്ക് ഇത് ഒരു മുതല്‍ കൂട്ടായിരിക്കും.
കുടിവെള്ള പദ്ധതി
ശുദ്ധമായകുടിവെള്ളത്തിന്‍റെ ക്ഷാമം, നഗരത്തെ വല്ലാതെ വലച്ചുകൊണ്ടിരിക്കുകയാണ്. ഇത് പരിഹരിക്കുന്നതിനുവേണ്ടി കൂടുതല്‍ പ്ലാന്‍റുകള്‍ സ്ഥാപിക്കേണ്ടിവരും. വേണ്ടിവന്നാല്‍ ഡിസ്സല്ലൈനേഷന്‍ പ്ലാന്‍റുതന്നെ സ്ഥാപി ക്കേണ്ടിയിരിക്കുന്നു. നദീ ജലവും, മറ്റു ജലസ്രോതസ്സുകളും നമുക്ക് ഉപയോഗപ്പെടുത്താനാവുന്നത് അശാസ്ത്രീയമായ  പൈപ്പുകള്‍ ഇട്ടതു കൊണ്ട് ജപ്പാന്‍ കുടിവെള്ള  പദ്ധതിയും അവതാളത്തിലാണ്. ഇത് കൂടുതല്‍ സങ്കേതികകാര്യങ്ങള്‍ ഉപയോഗിച്ച്, വിദഗ്ദരുടെ മേല്‍നോട്ടത്തില്‍ ശരിയാക്കി എടുക്കേണ്ടതാണ്.
മാലിന്യ സംസ്കരണം
ഇന്ന് മാലിന്യനിക്ഷേപം നടത്തുന്ന ഞെളിയം പറമ്പ് , ഒരു പാട് ജനവാസയോഗ്യമായ സഥലത്താണ് സ്ഥിതിചെയ്യുന്നത്. അത്കൊണ്ട് തന്നെ ഒരു പാട് ആരോഗ്യപ്രശ്നങ്ങളും ഉണ്ട്. നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച്, മാലിന്യം സംസ്ക്കരിച്ച് ഗ്യാസും വൈദ്യുതിയും നിര്‍മ്മിച്ചുകൊണ്ട് മാലിന്യ സംസ്കരണത്തിന് പുതിയവഴികള്‍ കാണേണ്ടതാണ്.ഇന്ത്യയില്‍ പലയിടങ്ങളിലും ഇത് വിജയകരമായി നടത്തിവരുന്നുണ്ട്.
വൈദ്യുതി
മലബാര്‍ വികസനത്തിന്‍റെ പാതയിലാണ്. വ്യവസായവും ഐ.ടിയും അതിന്‍റെ വളര്‍ച്ചയിലേക്ക് കാല്‍ വെച്ചിരിക്കുമ്പോള്‍, നാം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം വൈദ്യതി ക്ഷാമം തന്നെയാണ്. പതിനെട്ടാം   പവര്‍ സര്‍വ്വേയില്‍ പറഞ്ഞിരിക്കുന്ന അടുത്ത 10 വര്‍ഷത്തില്‍ വൈദ്യുതിയുടെ ഉപയോഗം ഏകദേശം ഇരട്ടിയാകുമെന്നന്ന് ഗവണ്മെന്‍റ്. ഏകദേശം 12-ഓളം ചെറിയ തരത്തിലുള്ള പവ്വര്‍ പ്ലാന്‍റുകള്‍ പ്ലാന്‍ ചെയ്തിട്ടുണ്ട്. ഇതില്‍ 3 എണ്ണം കോഴിക്കോട്ടാണ്.
നാഷണല്‍ പവര്‍ഗ്രിണ്ടില്‍ നിന്നുള്ള 400 കെ.വി ചെന്നെയില്‍ വരാനിരിക്കുന്ന 1000എം എം ഉള്ളകല്‍ക്കരി പ്ലാന്‍റ് എന്നിവയാണ് ആശ്വാസം. ഇത് ഉടനെ വരാനുള്ള പദ്ധതികള്‍ ഗവണ്മെന്‍റ് ആവിഷ്കരിക്കണം.
ടുറിസം
ടൂറിസത്തിനു അനന്ത സാധ്യതകളുള്ള നഗരമാണ് കോഴിക്കോടു, വയനാടു. മനോഹരമായ സ്ഥലങ്ങളുടെ വിപുലികരണം, അടിസ്ഥാന സൗകര്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യാത്തതിന് ഒരു പാട് സ്ഥലങ്ങള്‍, പുനിമുടി, കക്കയം പെരുവണ്ണാം മൂഴി, തുഷാരഗിരി, കക്കാടാൻപൊയില്‍ എന്നിവയും വികസിപ്പിക്കേണ്ടതും ഈ മേഖലയിലുള്ള മുന്നോട്ടു പോരലിന് അത്യന്താപേക്ഷിതമാണ്.

വയനാട് എന്നും പുതുമ നല്കുന്ന, ഒരു ഒറ്റപ്പെട്ട രത്നമാണ്, ഒരു പാട് സഞ്ചാരികളെ, യാതൊരു അടിസ്ഥാനം സൗകര്യം ഇല്ലാതിരുന്നിട്ടുപോലും അവിടം ആകര്‍ഷിക്കുകയാണ് ലോകത്തിന്‍റെ കണ്ണില്‍ വിസ്മയമായ മഴക്കാടുകള്‍, വെള്ളച്ചാട്ടങ്ങളും, തടാകങ്ങളും, കുന്നുകളും, പുഴകളും, ദ്വീപുകളും നിറഞ്ഞ വയനാടിനെ വികസിപ്പിക്കാന്‍ ഒരു ടൂറിസം മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി പ്രവര്‍ത്തികമാക്കേണ്ടതാണ്. ഒരു പാട് സാധ്യതകളും, ലോകത്തിന്‍റെ നെറുകയില്‍ വയനാട് വികസിപ്പിക്കേണ്ടത് ഈ കാലഘട്ടത്തിന്‍റെ ആവശ്യമാണ്.
ശാസ്ത്രീയമായി പ്രശ്നങ്ങള്‍ പഠിച്ച് അതിന്‍റെ വ്യക്തമായ മാസ്റ്റര്‍ പ്ലാനുണ്ടാക്കി ഒരു നഗരത്തിന്‍റെ, അല്ലെങ്കില്‍ ഈ മലബാറിന്‍റെ വികസനത്തിന്, സമയബന്ധിതമായ പദ്ധതികള്‍ ആവിഷ്കരിച്ച് മുന്നോട്ട് വരേണ്ടത് ഈ ഗവണ്മെന്‍റിന്‍റെ ബാധ്യതയാണ്. അതുമായി സഹകരിക്കേണ്ടത് വ്യപാരിവ്യവസായികളുടെയും ഉത്തരവാദിത്വമാണ്. നമുക്ക് നല്ലതിനുവേണ്ടി കാത്തിരിക്കാം.

Leave a Reply