Home » ന്യൂസ് & വ്യൂസ് » സ്വാശ്രയപ്രശ്നത്തില്‍ നിയമസഭയില്‍ ഇന്നും പ്രതിപക്ഷ ബഹളം

സ്വാശ്രയപ്രശ്നത്തില്‍ നിയമസഭയില്‍ ഇന്നും പ്രതിപക്ഷ ബഹളം

സഭ സമ്മേളിച്ച ഉടന്‍ തന്നെ പ്ലക്കാര്‍ഡുകളും ബാനറുകളുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങുകയായിരുന്നു. തുടര്‍ന്ന് പ്രതിപക്ഷഅംഗങ്ങള്‍ സ്പീക്കറുടെ ഡയസ്സിനു മുന്നിലും പ്ലക്കാര്‍ഡുകളുമേന്തി മുദ്രാവാക്യം വിളികളുമായി പ്രതിഷേധിച്ചു. ബഹളം രൂക്ഷമായതിനെത്തുടര്‍ന്ന് ചോദ്യോത്തരവേള നിര്‍ത്തിവെച്ചു.

സംസ്ഥാനത്തെ ജനങ്ങളെ ബാധിക്കുന്ന വിവിധ ധനാഭ്യര്‍ത്ഥന ചര്‍ച്ചകളില്‍ പങ്കെടുത്ത് പ്രതിപക്ഷത്തിന് സര്‍ക്കാരിനെതിരെ ശക്തമായ അഭിപ്രായം രേഖപ്പെടുത്താവുന്നതാണെന്നും സ്പീക്കര്‍ പറഞ്ഞു.

എന്നാല്‍ മുഖ്യമന്ത്രിയുടെ കടുംപിടുത്തമാണ് ഇന്നലെ നടന്ന സ്വാശ്രയ മാനേജ്മെന്റുകളുമായുള്ള ചര്‍ച്ച പരാജയപ്പെടാന്‍ കാരണമെന്ന് പ്രതിപക്ഷം ആരോപിച്ചു. ബഹളത്തെത്തുടര്‍ന്ന് ചോദ്യോത്തരവേള നിര്‍ത്തിവെച്ച സ്പീക്കര്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി.

സ്വാശ്രയപ്രശ്നത്തില്‍ തീരുമാനമുണ്ടാകും വരെ സര്‍ക്കാരുമായി സഹകരിക്കേണ്ടെന്ന് രാവിലെ ചേര്‍ന്ന യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം തീരുമാനിച്ചു. എംഎല്‍എമാര്‍ നിരാഹാരസമരത്തിലിരിക്കുമ്ബോള്‍ സഭ നടത്തിക്കൊണ്ടുപോകാന്‍ സഹകരിക്കേണ്ടെന്നാണ് യോഗതീരുമാനം. വിഷയത്തില്‍ സഭയ്ക്കകത്തും പുറത്തും സര്‍ക്കാരിനെതിരെ പ്രക്ഷോഭം ശക്തമാക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇന്ന് യുവജനസംഘടനകളുടെ നേതൃത്വത്തില്‍ മാര്‍ച്ച്‌ നടത്താനാണ് തീരുമാനം. നാളെ യുഡിഎഫിന്റെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച്‌ നടത്താനും യോഗം തീരുമാനിച്ചിട്ടുണ്ട്.

Leave a Reply