Home » നമ്മുടെ കോഴിക്കോട് » കോഴിക്കോട് സ്പെഷ്യൽ » കോഴിക്കോട്ട് കണ്ടത് ബിജെപിയുടെ വിശ്വരൂപം

കോഴിക്കോട്ട് കണ്ടത് ബിജെപിയുടെ വിശ്വരൂപം

കോഴിക്കോട്ട് കണ്ടത് ബിജെപിയുടെ വിശ്വരൂപമായിരുന്നെന്ന് ബിജെപി അഖിലേന്ത്യാ സെക്രട്ടറി എച്ച്‌. രാജ. വിദൂരമല്ലാത്ത ഭാവിയില്‍ ബിജെപി കേരള ഭരണത്തിലെ നിര്‍ണായക ശക്തിയാകും, ബിജെപി ദേശീയ കൗണ്‍സില്‍ സമ്മേളനത്തില്‍ പ്രബന്ധകന്മാരായി പ്രവര്‍ത്തിച്ചവരുടെ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദീനദയാല്‍ജി ജനസംഘം അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുത്ത കോഴിക്കോട് തന്നെ അദ്ദേഹത്തിന്റെ ജന്മശതാബ്ദി ആഘോഷങ്ങള്‍ തുടങ്ങണമെന്നതും കേരള നിയമസഭയില്‍ ബിജെപി അക്കൗണ്ട് തുറന്നതുമാണ് സമ്മേളനം ഇവിടെ നടത്താന്‍ തീരുമാനിച്ചത്. പ്രവര്‍ത്തകരുടെ അക്ഷീണ പ്രയത്നം സമ്മേളനം വിജയമാക്കി.
സമ്മേളനത്തിന് മുന്നോടിയായി നടന്ന ഗൃഹസമ്ബര്‍ക്ക യജ്ഞം, സ്വച്ഛഭാരത് ശുചീകരണയജ്ഞം എന്നിവയിലൂടെ കേരളം മുഴുവന്‍ സമ്മേളനത്തിന്റെ സന്ദേശം എത്തിക്കാനായി.
എല്ലാ പ്രവര്‍ത്തകര്‍ക്കും കൂടുതല്‍ കരുത്ത് പകരാന്‍ സമ്മേളനത്തിന് സാധിച്ചു, അദ്ദേഹം പറഞ്ഞു.
യോഗത്തില്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ അദ്ധ്യക്ഷത വഹിച്ചു. നളിന്‍കുമാര്‍ കട്ടീല്‍ എംപി, ബിജെപി അഖിലേന്ത്യാ സഹ സംഘടനാ സെക്രട്ടറി ബി.എല്‍. സന്തോഷ്, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എം.ടി. രമേശ്, കെ. സുരേന്ദ്രന്‍, സംസ്ഥാന സംഘടനാ സെക്രട്ടറി എം. ഗണേശന്‍, സംസ്ഥാന സെക്രട്ടറി അഡ്വ. ബി. ഗോപാലകൃഷ്ണന്‍, കോഴിക്കോട് ജില്ലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രന്‍, ഷാജുമോന്‍ വട്ടേക്കാട് തുടങ്ങിയവര്‍ സംസാരിച്ചു.
സമ്മേളനത്തിന്റെ വിജയത്തിനായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 1800 ഓളം പേരാണ് പ്രബന്ധകരായി പ്രവര്‍ത്തിച്ചത്. ഇവരാണ് അനുഭവങ്ങള്‍ പങ്കുവെക്കാന്‍ ഒത്തുചേര്‍ന്നത്

Leave a Reply