Home » കലാസാഹിതി » ബാലസംഘം സംസ്ഥാന സമ്മേളനം ഡിസംബര്‍ 29, 30, 31 തീയതികളില്‍ പെരിന്തല്‍മണ്ണയില്‍ നടക്കും.

ബാലസംഘം സംസ്ഥാന സമ്മേളനം ഡിസംബര്‍ 29, 30, 31 തീയതികളില്‍ പെരിന്തല്‍മണ്ണയില്‍ നടക്കും.

ബാലസംഘം സംസ്ഥാന സമ്മേളനം ഡിസംബര്‍ 29, 30, 31 തീയതികളില്‍ പെരിന്തല്‍മണ്ണയില്‍ നടക്കും. കുട്ടികളില്‍ പുരോഗമന ചിന്തയും ശാസ്ത്രാഭിരുചിയും ചരിത്രബോധവും അവകാശബോധവും ഉയര്‍ത്താനുള്ള സമാന്തര വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് സമ്മേളനം രൂപംനല്‍കും.
1938 ഡിസംബര്‍ 28-ന് കല്യാശേരിയില്‍ രൂപംകൊണ്ട ദേശീയ ബാലസംഘം 1972-ല്‍ ദേശാഭിമാനി ബാലസംഘമായും 1982-ല്‍ രക്ഷാധികാരികളും കുട്ടികളുമടങ്ങുന്ന ബാലസംഘമായും മാറി. 2007-ല്‍ ചരല്‍ക്കുന്നില്‍ ചേര്‍ന്ന സമ്മേളനത്തോടെയാണ് കുട്ടികള്‍ ഭാരവാഹികളായി എത്തുന്നത്. തുടര്‍ന്ന് 2009-ല്‍ ഒന്നാം സംസ്ഥാന സമ്മേളനം കോട്ടയത്തും രണ്ടാമത്തേത് കാസര്‍കോട്ടും മൂന്നാമത്തേത് പാലക്കാട്ടും ചേര്‍ന്നു.

Leave a Reply