Home » സാമൂഹികം » പഴയ വസ്ത്രങ്ങള്‍ കത്തിച്ചു കളയല്ലേ.. മറ്റൊരാൾക്ക് ഉപകരിക്കട്ടെ

പഴയ വസ്ത്രങ്ങള്‍ കത്തിച്ചു കളയല്ലേ.. മറ്റൊരാൾക്ക് ഉപകരിക്കട്ടെ

നമ്മുടെയൊക്കെ വീട്ടില്‍ ഉപയോഗിക്കാതെ കിടക്കുന്ന പഴയ വസ്ത്രങ്ങള്‍ കത്തിച്ചു കളയുകയോ ഒഴിവാക്കുകയോ ആണ് പതിവ്. അങ്ങനെ കളയുന്ന വസ്ത്രം കൊണ്ട് മറ്റൊരാളുടെ ജീവന്‍ വരെ രക്ഷിച്ചേക്കാമെന്ന സത്യം ആരും തിരിച്ചറിയുന്നില്ല. വസ്ത്രങ്ങള്‍ എങ്ങിനെ അവിടെയെത്തിക്കുമെന്നാണ് അപ്പോള്‍ പലരും ചിന്തിക്കുക. ഡല്‍ഹി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ‘ഗൂഞ്ച്’ എന്ന സന്നദ്ധ സംഘടന ഒഴിവാക്കുന്ന വസ്ത്രങ്ങള്‍ ശേഖരിച്ച്‌ ആവശ്യക്കാരിലെത്തിക്കുന്നു.രാജ്യത്തെ ദരിദ്ര ജനവിഭാഗങ്ങളുടെ ഉന്നമനത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഗൂഞ്ച്. മറ്റുള്ളവരില്‍ നിന്നും ശേഖരിക്കുന്ന വസ്ത്രങ്ങളും മറ്റും ഉപയോഗിച്ച് സാനിട്ടറി നാപ്കിന്‍ നിര്‍മ്മാണ യൂണിറ്റും ഗൂഞ്ച് നടത്തുന്നുണ്ട്.
ഉപയോഗിക്കുന്നതോ പഴയതോ പുതിയതോ ആയ വസ്ത്രങ്ങള്‍ ഇന്ത്യയിലെ വിദൂരഗ്രാമങ്ങളിലെ ആവശ്യക്കാര്‍ക്കെത്തിച്ച്‌ കൊടുക്കാനാണ് സംഘടനയുടെ തീരുമാനം.
എല്ലാ പ്രായത്തിലും പെട്ടവര്‍ക്കുള്ള വസ്ത്രങ്ങള്‍, കുട്ടികളുടെ ഉടുപ്പുകള്‍, തണുപ്പ് വസ്ത്രങ്ങള്‍, കമ്ബിളി, പുതപ്പ്, വിരിപ്പ്, കര്‍ട്ടന്‍ തുടങ്ങി എല്ലാതരം തുണിത്തരങ്ങളും ഇവര്‍ ശേഖരിക്കുന്നു (അടിവസ്ത്രങ്ങളും രക്തക്കറ പുരണ്ടവയും ഒഴികെ). ‘ദാന്‍ ഉത്സവ്’ എന്നറിയപ്പെടുന്ന വാരാചരണത്തിന്‍റെ ഭാഗമായാണീ ശേഖരണം.
സില്‍ക്കി വെഡിങ്സ് (അരയിടത്തുപാലം), കോഴിക്കോട് യൂത്ത് സെന്‍റര്‍ എന്നിവിടങ്ങളിലാണ് ശേഖരണ കേന്ദ്രങ്ങള്‍. മറ്റൊരാള്‍ക്ക് ഉപകരിക്കുന്ന ഏതുതരം പഴയ വസ്ത്രങ്ങളും ഒക്ടോബര്‍ 6, 7, 8 തീയതികളില്‍ എത്തിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഗൂഞ്ച് കോഴിക്കോട് വളണ്ടിയര്‍ കളക്ടീവ് കോ ഓഡിനേറ്റര്‍ മുഹമ്മദ് ഷമീമിനെ 9447383951 ഈ നമ്പറിൽ ബന്ധപ്പെടാം.

Leave a Reply