Home » ന്യൂസ് & വ്യൂസ് » സ്വാശ്രയ പ്രശ്നം ; യു.ഡി.എഫ് എം.എല്‍.എമാരുടെ സമരം അവസാനിപ്പിച്ചു

സ്വാശ്രയ പ്രശ്നം ; യു.ഡി.എഫ് എം.എല്‍.എമാരുടെ സമരം അവസാനിപ്പിച്ചു

സ്വാശ്രയ പ്രശ്നത്തില്‍ നിയമസഭയ്ക്ക് മുന്നില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ നടത്തിവരുന്ന നിരാഹാര സമരം അവസാനിപ്പിച്ചു. 17-ാം തിയതി വരെ നിയമസഭ സമ്മേളിക്കാത്ത സാഹചര്യത്തില്‍ സഭയ്ക്ക് മുന്നില്‍ സമരം നടത്തുന്നതില്‍ പ്രസക്തിയില്ലെന്ന് കണ്ടാണ് നിരാഹാര സമരം അവസാനിപ്പിക്കാന്‍ യുഡിഎഫ് യോഗം തീരുമാനിച്ചത്. സമരം നടത്തിയ എംഎല്‍എമാര്‍ക്ക് വൈകുന്നേരം നാലു മണിക്ക് രക്തസാക്ഷി മണ്ഡപത്തില്‍ സ്വീകരണം നല്‍കും.
നിരാഹാര സമരം ഒഴിവാക്കി പ്രക്ഷോഭം ശക്തമാക്കാനാണ് യുഡിഎഫ് തീരുമാനം. അതേസമയം, തങ്ങള്‍ സമരം തുടരാന്‍ തയ്യാറാണെന്നും മെഡിക്കല്‍ പ്രവേശന നടപടികള്‍ അവസാനിക്കുന്നത് വരെയെങ്കിലും സമരം തുടരാന്‍ അനുവദിക്കണമെന്നുമായിരുന്നു ഇപ്പോള്‍ നിരാഹാര സമരത്തിലുള്ള എംഎല്‍എമാരായ വിടി ബല്‍റാമും റോജി ജോണും കോണ്‍ഗ്രസ് നേതാക്കളെ അറിയിച്ചത്.
ഏഴുദിവസമായി സഭാകവാടത്തില്‍ നിരാഹാരത്തിലായിരുന്ന ഹൈബി ഈഡന്‍, ഷാഫി പറമ്ബില്‍ എന്നീ എം.എല്‍.എ.മാരെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഇന്നലെ വൈകിട്ട് നാരലരയോടെ മെഡിക്കല്‍ കോളേജ് ആസ്പത്രിയിലേക്ക് മാറ്റിയിരുന്നു. ഇതിനുശേഷമാണ് എം.എല്‍.എ. മാരായ വി.ടി. ബല്‍റാമും റോജി എം. ജോണും സമരം തുടങ്ങിയത്.

Leave a Reply