Home » ന്യൂസ് & വ്യൂസ് » കരിപ്പൂര്‍ വിമാനത്താവളത്തില്‍ മുഖ്യമന്ത്രിക്ക് കരിങ്കൊടി

കരിപ്പൂര്‍ വിമാനത്താവളത്തില്‍ മുഖ്യമന്ത്രിക്ക് കരിങ്കൊടി

കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയ മുഖ്യമന്ത്രി പിണറായി വിജയനെ യൂത്ത് കോണ്‍ഗ്രസുകാര്‍ കരിങ്കൊടി കാണിച്ചു. കൊച്ചിയില്‍ നിന്ന് പിണറായി ബുധനാഴ്ച രാത്രി ഒമ്പതോടെ കരിപ്പൂരില്‍ വിമാനമിറങ്ങിയപ്പോഴാണ് സംഭവം. വിമാനത്താവളത്തിന് പുറത്തായിരുന്നു പ്രതിഷേധം.
യൂത്ത് കോണ്‍ഗ്രസ് മലപ്പുറം പാര്‍ലമെന്റ് കമ്മിറ്റി പ്രസിഡന്റ് റിയാസ് മുക്കോളിയുടെ നേതൃത്വത്തില്‍ സ്വാശ്രയ വിഷയത്തിലെ നിലപാടില്‍ പ്രതിഷേധിച്ചായിരുന്നു സമരം. പ്രവര്‍ത്തകരെ പൊലീസ് സംഭവസ്ഥലത്ത് നിന്ന് നീക്കി.

Leave a Reply