Home » ന്യൂസ് & വ്യൂസ് » അമിത ഫീസ് വാങ്ങുന്ന കോളേജുകള്‍ക്കെതിരെ നടപടി: മുഖ്യമന്ത്രി

അമിത ഫീസ് വാങ്ങുന്ന കോളേജുകള്‍ക്കെതിരെ നടപടി: മുഖ്യമന്ത്രി

അമിത ഫീസ് വാങ്ങുന്ന കോളേജുകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരം കോളജുകള്‍ക്കെതിരെ കോടതിയെ സമീപിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. സര്‍ക്കാറുമായി കരാര്‍ ഒപ്പിടാത്ത സ്വാശ്രയ കോളജുകള്‍ ഫീസ് വര്‍ധിപ്പിച്ച നടപടിയെ കോടതിയില്‍ ചോദ്യം ചെയ്യും.
സര്‍ക്കാരുമായി കരാര്‍ ഒപ്പിട്ട കോളജുകളില്‍ രണ്ടരലക്ഷം രൂപ ഫീസ് വാങ്ങുന്നതാണ് സമരക്കാര്‍ മഹാപരാധമായി കാണുന്നത്. എന്നാല്‍, അതൊന്നും ബാധകമാക്കാതെ അമിതഫീസ് വാങ്ങുന്ന കോളജുകള്‍ക്കെതിരെ സമരക്കാര്‍ മിണ്ടാത്തത് വിരോധാഭാസമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സര്‍ക്കാര്‍ ഉണ്ടാക്കിയ സ്വാശ്രയ കരാര്‍ സുപ്രീംകോടതി വരെ അംഗീകരിച്ചതാണ്.

Leave a Reply