Home » ന്യൂസ് & വ്യൂസ് » വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദനം: പികെ കുഞ്ഞാലിക്കുട്ടിക്ക് എതിരായ കേസില്‍ വിധി ഒക്ടോബര്‍ 20ന്

വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദനം: പികെ കുഞ്ഞാലിക്കുട്ടിക്ക് എതിരായ കേസില്‍ വിധി ഒക്ടോബര്‍ 20ന്

വരവില്‍ കൂടുതല്‍ സ്വത്ത് സമ്ബാദിച്ചുവെന്നാരോപിച്ച്‌ മുന്‍ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ പികെ കുഞ്ഞാലിക്കുട്ടിക്ക് എതിരെ വിജിലന്‍സിന് നല്‍കിയ പരാതിയില്‍ ഒക്ടോബര്‍ 20ന് വിധി പറയും. കോഴിക്കോട് വിജിലന്‍സ് പ്രത്യേക ജഡ്ജി വി പ്രകാശ് ആണ് കേസില്‍ വിധി പ്രസ്താവനം നടത്തുന്നത്.
പരാതിയില്‍ അഡീ. ലീഗല്‍ അഡൈ്വസര്‍ ഒ ശശി കഴിഞ്ഞ ദിവസം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പൊതുപ്രവര്‍ത്തകനായ ഇരിട്ടി സ്വദേശി എകെ ഷാജിയാണ് ഹരജി നല്‍കിയത്. ഇതേ ആവശ്യമുന്നയിച്ച്‌ പരാതിക്കാരന്‍ രണ്ടുതവണ വിജിലന്‍സിന് പരാതി നല്‍കിയതായി ലീഗല്‍ അഡൈ്വസറുടെ റിപ്പോര്‍ട്ടിലുണ്ട്.
പരാതികളിലൊന്ന് ഡയറക്ടറുടെ നിര്‍ദേശ പ്രകാരം മലപ്പുറം ഡിവൈഎസ്പി അന്വേഷിച്ചതില്‍ വേണ്ടത്ര തെളിവില്ലെന്ന നിഗമനത്തിലത്തെിയിട്ടുണ്ട്.
എസ്പിക്ക് നല്‍കിയ പരാതിയാകട്ടെ ത്വരിതാന്വേഷണ ഘട്ടത്തിലുമാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരാതിയില്‍ തീരുമാനമെടുക്കുന്നത് 20 ലേക്ക് മാറ്റിയത്.

Leave a Reply