Home » നമ്മുടെ മലപ്പുറം » ചരിത്രത്തില്‍ ആദ്യമായി ഹൈക്കോടതിയില്‍ നാലു വനിതാ സിറ്റിങ് ജഡ്ജിമാര്‍

ചരിത്രത്തില്‍ ആദ്യമായി ഹൈക്കോടതിയില്‍ നാലു വനിതാ സിറ്റിങ് ജഡ്ജിമാര്‍

കേരള നിയമ ചരിത്രത്തില്‍ ആദ്യമായി ഹൈക്കോടതിയില്‍ നാലു വനിതാ സിറ്റിങ് ജഡ്ജിമാര്‍. വ്യാഴാഴ്ച ജസ്റ്റിസ് വി. ഷിര്‍സി നിയമിതയായതോടെയാണ് ഇത്തരമൊരു ചരിത്രം കുറിക്കപ്പെട്ടത്.
ജസ്റ്റിസ് പി.വി ആശ, ജസ്റ്റിസ് അനു ശിവരാമന്‍, ജസ്റ്റിസ് മേരി ജോസഫ് എന്നിവരാണ് മറ്റുമൂന്നു വനിതാ ജസ്റ്റിസുമാര്‍. ജസ്റ്റിസ് പി.വി ആശയും ജസ്റ്റിസ് അനുവും ബാറില്‍ നിന്നാണ് നിയമിതയായതെങ്കില്‍ ജസ്റ്റിസ് മേരി ജോസഫും ജസ്റ്റിസ് ഷിര്‍സിയും ബെഞ്ചില്‍ നിന്നാണ് നിയമിക്കപ്പെട്ടത്.
വളരെ സ്വാഗതാര്‍ഹമായ നീക്കമാണിതെന്ന് സുപ്രീം കോടതിയിലെ ആദ്യ വനിതാ ജഡ്ജിയായ ജസ്റ്റിസ് ഫാത്തിമ ബീവി അഭിപ്രായപ്പെട്ടു. എച്ച്‌.ആര്‍ ഗോഖലെ നിയമമന്ത്രിയായിരുന്ന സമയത്ത് ഹൈക്കോടതിയില്‍ നിരവധി വനിതാ ജഡ്ജിമാരെ നിയമിക്കാനുള്ള നടപടികള്‍ ആരംഭിച്ചിരുന്നു. കോടതികളില്‍ വനിതാ ജഡ്ജിമാരുടെ എണ്ണം താരതമ്യേന കുറവാണ്. അത് ഉയര്‍ത്തേണ്ടതുണ്ട്. അതിനാല്‍ സുപ്രീം കോടതിയും സര്‍ക്കാറും ഹൈക്കോടതികളില്‍ കൂടുതല്‍ വനിതാ ജഡ്ജിമാരെ നിയമിക്കണമെന്നും അവര്‍ അഭിപ്രായപ്പെട്ടു.

Leave a Reply