Home » ന്യൂസ് & വ്യൂസ് » രാജ്യവിരുദ്ധ പ്രസംഗം: സലഫി നേതാവ് ഷംസുദ്ദീന്‍ പാലത്തിനെതിരെ യുഎപിഎ

രാജ്യവിരുദ്ധ പ്രസംഗം: സലഫി നേതാവ് ഷംസുദ്ദീന്‍ പാലത്തിനെതിരെ യുഎപിഎ

രാജ്യത്തിനെതിരെയും മതസ്പര്‍ദ്ധ വളര്‍ത്തുന്ന രീതിയിലും പ്രസംഗിച്ചെന്ന പരാതിയില്‍ സലഫി നേതാവ് ഷംസുദ്ദീന്‍ പാലത്തിനെതിരെ യുഎപിഎ ചുമത്തി.കോഴിക്കോട് നടക്കാവ് പൊലീസാണ് കേസെടുത്തത്. 2014ല്‍ കാരപ്പറമ്ബില്‍ നടത്തിയ പ്രസംഗത്തിനെതിരെയാണ് കേസ്.
2014ല്‍ കാരപ്പറമ്ബില്‍ നടത്തിയ പ്രസംഗം മതസ്പര്‍ദ്ധ വളര്‍ത്തുന്നതാണെന്ന കാസര്‍കോട് സ്വദേശിയുടെ പരാതിയിലാണ് സലഫി നേതാവ് ചേവായൂര്‍ കൊടിനിലപറമ്പിൽ ഷംസുദ്ദീന്‍ പാലത്തിനെതിരെ നടക്കാവ് പൊലീസ് യുഎപിഎ ചുമത്തിയത്. കോഴിക്കോട് നോര്‍ത്ത് അസിസ്റ്റന്റ് കമ്മീഷണറാണ് കേസ് അന്വേഷിക്കുന്നത്. ഇയാളെ ഉടന്‍ കസ്റ്റഡിയിലെടുക്കുമെന്ന് നടക്കാവ് പൊലീസ് അറിയിച്ചു.
കാരപ്പറമ്ബല്‍ വെച്ച്‌ ഷംസുദ്ദീന്‍ നടത്തിയ 2 പ്രസംഗങ്ങളുടെ സിഡി പരിശോധിച്ച പൊലീസ് ഒട്ടേറെ വിവാദ പരാമര്‍ശങ്ങള്‍ പ്രസംഗത്തിലുണ്ടെന്ന് കണ്ടെത്തുകയായിരുന്നു.

Leave a Reply