Home » ന്യൂസ് & വ്യൂസ് » പി കെ ശ്രീമതിയുടെ ഫേസ് ബുക്ക് പോസ്റ്റ് മറുപടിയുമായി മുഖ്യമന്ത്രി

പി കെ ശ്രീമതിയുടെ ഫേസ് ബുക്ക് പോസ്റ്റ് മറുപടിയുമായി മുഖ്യമന്ത്രി

കോഴിക്കോട് : പുകയുന്ന നിയമന വിവാദം പുതു വഴിയിലേക്ക് ആരോഗ്യ വകുപ്പ് മന്ത്രിയായിരിക്കേ സി പി ഐ എം കേന്ദ്ര കമ്മറ്റി അംഗം പി കെ ശ്രീമതി മരു മകളെ പേഴ്‌സണല്‍ സ്റ്റാഫില്‍ നിയമിച്ചതിനെ ശക്തമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ശ്രീമതിയുടെ മകന്റെ ഭാര്യക്ക് നിയമനം നല്‍കിയത് പാര്‍ട്ടിയുടെ അറിവോടെയാണെന്ന് പി കെ ശ്രീമതിയുടെ ഫേസ് ബുക്ക് പോസ്റ്റ് പുറത്തുവന്ന പശ്ചാത്തലത്തിലാണ് പിണറായിയുടെ മറുപടി.
ശ്രീമതി മന്ത്രിയായിരിക്കേ മകന്റെ ഭാര്യക്ക് പേഴ്‌സണല്‍ സ്റ്റാഫില്‍ നിയമനം നല്‍കിയത് പാര്‍ട്ടിയുടെ അറിവോടെയായിരുന്നില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ
പ്രതികരണം.ഇത് അനുചിതമാണെന്ന് കണ്ടപ്പോള്‍ പാര്‍ട്ടിതന്നെ അത് തിരുത്തിയിട്ടുണ്ടെന്നും കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ നടന്ന പത്രസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.ബന്ധുനിയമനവുമായി ഉയര്‍ന്ന വിഷയങ്ങള്‍ ഗൗരവമുള്ളതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ബന്ധുനിയമനങ്ങള്‍ക്കെതിരെ മുതിര്‍ന്ന നേതാവ് വി.എസ്. അച്യുതാനന്ദനും നിലപാടെടുത്തിട്ടുണ്ട്.കുറ്റക്കാര്‍ക്കെതിരെ മാതൃകാ പരമായി നടപടി എടുക്കണമെന്ന്‌ അദ്ദേഹം ആവശ്യപ്പെട്ടു.

Leave a Reply