Home » വാർത്തകൾ » ഹൈക്കോടതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്കില്ലെന്ന് പരസ്യമായി പ്രഖ്യാപിക്കാമെന്ന് ചീഫ് ജസ്റ്റീസ് ഉറപ്പുനല്‍കി- മുഖ്യമന്ത്രി –

ഹൈക്കോടതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്കില്ലെന്ന് പരസ്യമായി പ്രഖ്യാപിക്കാമെന്ന് ചീഫ് ജസ്റ്റീസ് ഉറപ്പുനല്‍കി- മുഖ്യമന്ത്രി –

കേരള ഹൈക്കോടതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്കില്ലെന്ന വിവരം പരസ്യമായി പ്രഖ്യാപിക്കാമെന്ന് ചീഫ് ജസ്റ്റീസ് ഉറപ്പുനല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇതുസംബന്ധിച്ച് രജിസ്ട്രാര്‍ക്ക് ഉടന്‍ നിര്‍ദേശം നല്‍കുമെന്ന് അറിയിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.untitled-3-594005

ചൊവ്വാഴ്ച ഹൈക്കോടതി ചീഫ് ജസ്റ്റീസ് മോഹന്‍ ശാന്തന ഗൌഡറുമായി അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയില്‍ ചര്‍ച്ച നടത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹൈക്കോടതിയില്‍ ഇനിയും സാധാരണനില കൈവരിക്കാത്ത സാഹചര്യത്തിലാണ് ചീഫ് ജസ്റ്റീസുമായി ചര്‍ച്ച നടത്തിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഹൈക്കോടതിയില്‍ കയറാന്‍ പറ്റാത്ത സാഹചര്യം സംബന്ധിച്ച് മാധ്യപ്രവര്‍ത്തകര്‍ ഹൈക്കോടതി രജിസ്ട്രാര്‍ക്ക് ഒരു പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇതുവരെ ഇതിന് മറുപടി നല്‍കിയിട്ടില്ലെന്ന കാര്യം ചീഫ് ജസ്റ്റീസിന്റെ ശ്രദ്ധയില്‍പ്പെടുത്തി. മറുപടി നല്‍കാന്‍ രജിസ്ട്രാറിനോട് ആവശ്യപ്പെടാമെന്ന് ചീഫ് ജസ്റ്റീസ് പറഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു.

അവധി ദിവസങ്ങള്‍ക്ക് തൊട്ടുമുമ്പ് കസ്റ്റഡിയിലാകുന്നവര്‍ക്ക് ജാമ്യം കിട്ടാന്‍ കാലതാമസമുണ്ടാകുന്ന സാഹചര്യം ചീഫ് ജസ്റ്റീസിന്റെ ശ്രദ്ധയില്‍പെടുത്തിയതായും മുഖ്യമന്ത്രി പറഞ്ഞു. ഹൈക്കോടതിയില്‍ രജിസ്ട്രാര്‍ക്ക് കത്ത് നല്‍കിയാല്‍ ഒരു ജഡ്ജിയെ ഇതിനായി ചുമതലപ്പെടുത്തുന്ന രീതിയുണ്ടെന്ന് ചീഫ് ജസ്റ്റീസ് അറിയിച്ചു. കീഴ്കോടതികളിലും ഇതുപോലെ ഒരു ജഡ്ജിയെ ചുമതലപ്പെടുത്തുന്നതിന് സര്‍ക്കുലര്‍ അയക്കാമെന്ന് ചീഫ് ജസ്റ്റീസ് അറിയിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. ചര്‍ച്ചയില്‍ അഡ്വക്കറ്റ് ജനറല്‍ സി പി സുധാകരപ്രസാദും പങ്കെടുത്തു.

Leave a Reply