Home » ഇൻ ഫോക്കസ് » രണ്ടാം ക്‌ളാസിൽ മതംമാറ്റ പാഠമോ? പീസ് സ്കൂൾ രണ്ടാം ക്ലാസ് സിലബസ് സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നു

രണ്ടാം ക്‌ളാസിൽ മതംമാറ്റ പാഠമോ? പീസ് സ്കൂൾ രണ്ടാം ക്ലാസ് സിലബസ് സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നു

നിയമ വിധേയമല്ലാത്ത സിലബസ് പഠിപ്പിച്ചതിനു പോലീസ് കേസ് എടുത്തതിനു പുറമേ പീസ് സ്കൂളിലെ രണ്ടാം ക്ലാസ് സിലബസും സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നു. മുസ്ലിം മതം സ്വീകരിക്കാൻ തയ്യാറായ സഹപാഠിക്ക് എന്ത് ഉപദേശമാണ് നൽകുക എന്നാണ് രണ്ടാം ക്ലാസ് പാഠഭാഗത്തിലെ ചോദ്യം. പേര് മാറ്റുക, മാല മാറ്റുക, ശഹാദ പഠിക്കുക, ഹലാൽ ചിക്കൻ കഴിക്കാൻ പറയുക, എന്നിവയാണ് ഓപ്ഷൻ ആയി നൽകിയിരിക്കുന്നത് സിലബസിനെതിരെ രൂക്ഷമായ വിമർശനമാണ് സോഷ്യൽ മീഡിയയിൽ
നിയമവിരുദ്ധമായ സിലബസ് പഠിപ്പിച്ചതിനും അനുമതിയില്ലാതെ സ്‌കൂള്‍ നടത്തിയതിനും കൊച്ചിയിലെ പീസ് ഇന്റര്‍നാഷണല്‍ സ്‌കൂളിനെതിരെ നേരത്തെ പാലാരിവട്ടം പോലീസ് കേസ് എടുത്തിരുന്നു സര്‍ക്കാരിന്റെ അനുമതിയില്ലാതെയാണ് സ്‌കൂള്‍ പ്രവര്‍ത്തിക്കുതെന്നും പോലീസ് രജിസ്റ്റര്‍ചെയ്ത എഫ്‌ഐആറില്‍ പറയുന്നു. രണ്ടാം ക്ലാസ്സിലെ സിലബസ് സോഷ്യൽ മീഡിയയിൽ ചൂട് പിടിച്ച ചർച്ചകൾക്ക് വഴി തെളിച്ചിരിക്കുന്നതോടെയാണ് സ്കൂൾ വീണ്ടും വിവാദത്തിലായിരിക്കുന്നത്

Leave a Reply