Home » വാർത്തകൾ » പാലാരിവട്ടം മേല്‍പ്പാലം നാടിന് സമര്‍പ്പിച്ചു

പാലാരിവട്ടം മേല്‍പ്പാലം നാടിന് സമര്‍പ്പിച്ചു

kch-594200കൊച്ചി > മെട്രോ നഗരത്തിന്റെ വികസന സ്വപ്നങ്ങള്‍ക്ക് ചിറകു നല്‍കി പാലാരിവട്ടം മേല്‍പ്പാലം ഗതാഗതത്തിനായി തുറന്നു. പാലാരിവട്ടം ബൈപ്പാസ് ജങ്ഷനില്‍ ചേര്‍ന്ന സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പാലം നാടിന് സമര്‍പ്പിച്ചു.over-bridge

ദേശീയപാത വികസനത്തിന് സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിച്ചു വരികയാണെന്ന് പിണറായി വിജയന്‍ പറഞ്ഞു. മന്ത്രി ജി സുധാകരന്‍ അധ്യക്ഷനായി. ഉദ്ഘാടനത്തിനു ശേഷം മുഖ്യമന്ത്രി സ്പൈസസ് ബോര്‍ഡ് ഓഫീസിനു മുന്നില്‍ പാലത്തിന് നാട മുറിച്ച ശേഷം തുറന്ന ജീപ്പില്‍ സഞ്ചരിച്ചു.

കെ വി തോമസ് എംപി, എംഎല്‍എമാരായ എസ് ശര്‍മ, കെ ജെ മാക്സി, ജോണ്‍ ഫെര്‍ണാണ്ടസ്, എം സ്വരാജ്, വീണ ജോര്‍ജ്, ആന്റണി ജോണ്‍, വി കെ ഇബ്രാഹിംകുഞ്ഞ് തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply