Home » വാർത്തകൾ » പേരിനൊപ്പം ജാതി അപകടകരം:പിണറായി

പേരിനൊപ്പം ജാതി അപകടകരം:പിണറായി

ഒരുകാലത്ത് സാംസ്‌കാരിക കേരളത്തില്‍ നിന്ന് അപ്രത്യക്ഷമായ പേരിനൊപ്പം ജാതിപ്പേര് ചേര്‍ക്കുന്ന സമ്പ്രദായം തിരിച്ചുവരുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ .ജാതിപ്പേര് സംസ്‌കാരം തിരിച്ചെത്തുന്നത് അത്യന്തം അപകടകരമാണ്. ആപല്‍കരമായ ഈ ശ്രമത്തെ തിരിച്ചറിഞ്ഞ് ചെറുക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.

മുമ്പ് ജാതിപ്പേര് ഉപേക്ഷിച്ചവരുടെ പിന്‍തലമുറക്കാരാണ് ജാതിപ്പേര് തിരികെ കൊണ്ടുവരുന്നതെന്നത് ആപത്തിനെ കൂടുതല്‍ തീവ്രമാക്കുന്നതായും പിണറായി കൊച്ചിയില്‍ പറഞ്ഞു. ഇടപ്പള്ളിയിലെ എകെജി സ്മാരക ഗ്രന്ഥശാലയുടെ 38ാം വാര്‍ഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Leave a Reply