Home » നമ്മുടെ കോഴിക്കോട് » കോഴിക്കോട് പൾസ് » ലക്ഷദ്വീപ് വെസലുകള്‍ പുറപ്പെട്ടു.

ലക്ഷദ്വീപ് വെസലുകള്‍ പുറപ്പെട്ടു.

ഫറോക്ക് > ബേപ്പൂര്‍ തുറമുഖത്തുനിന്ന് ചരക്കുകയറ്റി ലക്ഷദ്വീപിലേക്ക് വെസലുകള്‍ പുറപ്പെട്ടുതുടങ്ങി. ചരക്കുനീക്കം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി വലിയ ചരക്കുകപ്പല്‍ ലക്ഷദ്വീപ് ഭരണകേന്ദ്രം ബേപ്പൂരിലെത്തിച്ചിരുന്നു. ഇതോടെ ബേപ്പൂരിനും ലക്ഷദ്വീപിനുമിടയിലുള്ള എല്ലാവിധ ചരക്കുകയറ്റിറക്കും കൂടുതല്‍ സജീവമാകും.
മണ്‍സൂണ്‍കാല നിരോധനത്തിനുശേഷം ബേപ്പൂര്‍ തുറമുഖത്തുനിന്ന് തിങ്കളാഴ്ച രാവിലെയാണ് ചരക്കുനിറച്ച ആദ്യ ഉരു ലക്ഷദ്വീപിലേക്ക് പുറപ്പെട്ടത്. ഇതോടൊപ്പം സര്‍ക്കാര്‍, ജീസസ് ഹാര്‍ട്ട് എന്നിവയുള്‍പ്പെടെ മൂന്ന് ഉരുക്കള്‍ കൂടി ചൊവ്വാഴ്ച തുറമുഖംവിട്ടു. 118498900
ഞായറാഴ്ചയാണ് ‘സാഗര്‍ സാമ്രാജ്’ ചരക്കുകപ്പല്‍ ബേപ്പൂര്‍ തുറമുഖത്തടുത്തത്. ബേപ്പൂരില്‍നിന്ന് ഡീസല്‍, പെട്രോള്‍, മണ്ണെണ്ണ എന്നീ ഇന്ധനങ്ങളും സിമന്റ് ഉള്‍പ്പെടെയുള്ള ഭാരമേറിയ നിര്‍മാണ വസ്തുക്കളും ഒന്നിച്ച് സുഗമമായി ദ്വീപിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് കൂറ്റന്‍ കപ്പല്‍ രംഗത്തിറക്കിയിരിക്കുന്നത്. ഇതാദ്യമായാണ് ഇത്രയും വലിയ ചരക്കുകപ്പല്‍ ബേപ്പൂരിലെത്തുന്നത്.
നിലവില്‍ ലക്ഷദ്വീപ് വികസന കോര്‍പറേഷന്റെ ലക്കഡീവ്‌സ്, ഉബൈദുള്ള, തിനക്കര, ചെറിയം എന്നീ കപ്പലുകളിലാണ് ദ്വീപിലേക്ക് ബേപ്പൂരില്‍നിന്ന് ചരക്കുകയറ്റി അയക്കുന്നത്. കൂടാതെ ഉരുക്കളിലും കയറ്റുമതിയുണ്ട്. നാല് വലിയ അറകളുള്ള സാഗര്‍ സാമ്രാജ്യിന് 72 മീറ്റര്‍ നീളവും 12 മീറ്റര്‍ വീതിയുമുണ്ട്. 1220 ടണ്‍ കേവ് ഭാരമുള്ള കപ്പലില്‍ 800 ടണ്‍ ചരക്ക് കയറ്റാനുള്ള ശേഷിയുണ്ട്.

Leave a Reply