Home » ന്യൂസ് & വ്യൂസ് » ഇപി ജയരാജന്‍ രാജി വച്ചു.

ഇപി ജയരാജന്‍ രാജി വച്ചു.

E P JAYARAJAN RESIGNED
ബന്ധു നിയമന വിവാദത്തില്‍പെട്ട വ്യവസായ-കായിക വകുപ്പ് മന്ത്രി രാജി വച്ചു. സി പി ഐ എം സെക്രട്ടറിയേറ്റിന്റെ തീരുമാന പ്രകാരമാണ് രാജി.അതേസമയം നിയമനവിവാദത്തില്‍ ഇ പി ജയരാജനെതിരെ പ്രാഥമിക അന്വേഷണം തുടങ്ങിയെന്ന് വിജിലൻസ് അറിയിച്ചിട്ടുണ്ട്. തിങ്കളാഴ്ച റിപ്പോർട്ട് സമർപ്പിക്കണമെന്ന് വിജിലൻസ് കോടതി നിര്‍ദ്ദേശിച്ചിരുന്നു.
വിജിലന്‍സ് പ്രാഥമിക അന്വേഷണം ആരംഭിക്കുമെന്നത് മുന്നില്‍ക്കണ്ട് ഇ പി ജയരാജന്‍ നേരത്തെ തന്നെ രാജിസന്നദ്ധത അറിയിച്ചിരുന്നു.
പാര്‍ട്ടിയുടെ പ്രതിച്ഛായ ഉയര്‍ത്തിപ്പിടിക്കാനും മുന്‍കാല മന്ത്രിസഭകളില്‍ നിന്ന് വ്യത്യസ്തമാണ് ഈ ഗവണ്‍മെന്റ് എന്ന് തെളിയിച്ചിരിക്കുകയാണ് ഈ സംഭവത്തിലൂടെ എന്ന് കൊടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
ഇ പി ജയരാജന്‍റെ രാജിയിലൂടെ പിണറായി മന്ത്രിസഭയും സിപിഐഎമ്മും അ‍ഴിമതിക്കെതിരായ വ്യക്തമായ സന്ദേശമാണ് നല്‍കുന്നത്. പ്രതിപക്ഷത്തായിരിക്കുമ്പോ‍ഴും ഭരണപക്ഷത്തായിരിക്കുമ്പോ‍ഴും നിലപാട് ഒന്നുതന്നെയെന്ന് അസന്നിഗ്ധമായി പ്രഖ്യാപിച്ചിരിക്കുകയാണ് പിണറായി മന്ത്രിസഭ.നേരത്തെ കെ ബാബുവിനും കെഎം മാണിക്കുമെതിരെ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചപ്പോ‍ള്‍ മന്ത്രിമാരുടെ രാജി ആവശ്യപ്പെടുകയായിരുന്നു സിപിഐഎം. ഇന്ന് അതേ പാര്‍ടിയുടെ സര്‍ക്കാരിന്‍റെ സല്‍പേരിന് കളങ്കമുണ്ടാക്കിയ വ്യക്തിയെ മന്ത്രിസഭയില്‍ നിന്ന് മാറ്റിനിര്‍ത്തുന്നതിലൂടെ പിണറായി സര്‍ക്കാര്‍ വ്യക്തമായ സന്ദേശമാണ് നല്‍കുന്നത്.
ഇ പി ജയരാജന്‍റെ ഭാര്യാസഹോദരിയായ പികെ ശ്രീമതി എംപിയുടെ മകന്‍ സുധീര്‍ നമ്പ്യാരെ കേരളാ സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്‍റര്‍പ്രൈസസിന്‍റെ മാനേജിങ് ഡയറക്ടറാക്കുന്നതിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നത്. ജയരാജന്‍റെ ജ്യേഷ്ടന്‍റെ മകന്‍റെ ഭാര്യ ദീപ്തി നിഷാദിനെ കണ്ണൂര്‍ ക്ലേ ആന്‍ഡ് സിറാമിക്സില്‍ ജനറല്‍ മാനേജര്‍ സ്ഥാനത്ത് നിയമിക്കുകയും ചെയ്തു. ഈ നിയമനങ്ങള്‍ കടുത്ത പ്രതിഷേധങ്ങള്‍ക്ക് വ‍ഴിവച്ചതോടെ സുധീരിന്‍റെ നിയമനം റദ്ദാക്കി . ഈ നിയമനം തെറ്റാണെന്ന് ഇന്നത്തെ സെക്രട്ടേറിയറ്റ് യോഗത്തില്‍ ജയരാജന്‍ സമ്മതിച്ചതായി കോടിയേരി പറഞ്ഞു. ഇതിന്‍റെ അടിസ്ഥാനത്തില്‍ രാജിവയ്ക്കാന്‍ അനുവദിക്കണമെന്ന് ജയരാജന്‍ അഭ്യര്‍ഥിക്കുകയും അതിനു പാര്‍ട്ടി സെക്രട്ടറിയേറ്റ് അനുമതി നല്‍കുകയായിരുന്നെന്നും കോടിയേരി പറഞ്ഞു.

ദീപ്തി നിഷാദ് ക‍ഴിഞ്ഞ ദിവസം രാജിവക്കുകയും ചെയ്തു. എന്നാല്‍ ഈ നടപടികള്‍കൊണ്ടുമാത്രം സര്‍ക്കാരിന്‍റെ പ്രതിഛായക്ക് നേരിട്ട നഷ്ടം നികത്താനാകില്ലെന്ന നിഗമനത്തിലായിരുന്നു പാര്‍ടിയും സര്‍ക്കാരും. സിപിഐഎം ജനറല്‍ സ,െക്രട്ടറി സീതാറാം യച്ചൂരി പാര്‍ടി സംസ്ഥാന നേതൃത്വത്തോട് ഇക്കാര്യത്തില്‍ കടുത്ത നടപടി വേണമെന്ന് നിര്‍ദേശിച്ചിരുന്നു. ഇതേത്തുടര്‍ന്ന് വ്യവസായവകുപ്പിലെ മു‍ഴുവന്‍ നിയമനങ്ങളുടെയും വിവരങ്ങള്‍ കൈമാറാന്‍ ജയരാജനുമായുള്ള ചര്‍ച്ചയില്‍ കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു.

തുടര്‍ന്നു ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ ഘടകക്ഷി മന്ത്രിമാര്‍ കടുതി്ത വിമര്‍ശനം ഉന്നയിക്കുകയും ചെയതു. ജയരാജന്‍റെ നടപടി അ‍ഴിമതി നിരോധന നിയമപ്രകാരം ചോദ്യം ചെയ്യപ്പെടാവുന്നതാണെന്ന നിലപാട് വിജിലന്‍സ് ഡയറക്ടര്‍ മുന്നോട്ടുവയ്ക്കുകയും ചെയ്തു. കോടതിയുടെ മുന്നിലും വിഷയമെത്തി. ഈ സാഹചര്യത്തിലാമ് പാര്‍ടിക്കും സര്‍ക്കാരിനും താന്‍ മൂലമുണ്ടായ ബുദ്ധിമുട്ടുകള്‍ ഒ‍ഴിവാക്കാന്‍ രാജി വയ്ക്കാന്‍ തയ്യാറാണെന്ന് ജയരാജന്‍ അറിയിച്ചത്.
.

AKS

Leave a Reply