Home » ന്യൂസ് & വ്യൂസ് » മന്ത്രി ഇ.പി ജയരാജന്‍ രാജിവെച്ചു

മന്ത്രി ഇ.പി ജയരാജന്‍ രാജിവെച്ചു

നിയമനവിവാദത്തില്‍ ആരോപണവിധേയനായ വ്യവസായ മന്ത്രി ഇ.പി ജയരാജന്‍ രാജി കത്ത് സമര്‍പ്പിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍ രാജി ഔദ്യോഗികമായി പ്രഖ്യാപിച്ചു
എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലേറി നാലു മാസത്തിനകമാണ് ജയരാജന്‍ രാജി പ്രഖ്യാപിച്ചത്.പാർട്ടിയുടെ യശ്ശസ്സു ഉയര്ത്താന് വേണ്ടിയാണ് രാജിയെന്നും.മറ്റു കാര്യങ്ങളെല്ലാം പാർട്ടി സെക്രെട്ടറിയയേറ്റ് തീരുമാനിക്കുമെന്നും, ജയരാജന്റെ വകുപ്പ് മുഖ്യമന്ത്രി കൈകാര്യം ചെയ്യുമെന്നും. വിജിലൻസിന് സ്വതന്ത്രമായ അന്വേഷണത്തിന് പ്രവർത്തിക്കാനുള്ള സാഹചര്യം ഉണ്ടാക്കുകയാണെന്നും, അതിന്റെ ഭാഗമായിട്ടാണ് ഇത്തരം ഒരു നീക്കമെന്നും കോടിയേരി വാർത്ത സമ്മേളനത്തിൽ അറിയിച്ചു.സെക്രെട്ടറിയേറ്റിന്റെ തീരുമാനമായിരുന്നു ജയരാജിന്റെ രാജി.ജയരാജൻ മാധ്യമങ്ങളോട് പ്രതികരിക്കാൻ തയ്യാറായില്ല

Leave a Reply