Home » യുവ » പുകയില നിയന്ത്രണ പരിപാടികള്‍ വിദ്യാലയങ്ങളില്‍ ഊര്‍ജിതമാക്കും

പുകയില നിയന്ത്രണ പരിപാടികള്‍ വിദ്യാലയങ്ങളില്‍ ഊര്‍ജിതമാക്കും

ദേശീയ ആരോഗ്യ ദൗത്യത്തിന്റെ ഭാഗമായ പുകയില നിയന്ത്രണ പരിപാടികള്‍ കോര്‍പറേഷന്‍ പരിധിയിലെ തിരഞ്ഞെടുത്ത വിദ്യാലയങ്ങളില്‍ ഊര്‍ജിതമാക്കാന്‍ തീരുമാനിച്ചു. ജില്ലാ ഭരണകുടത്തിന്റെ നിര്‍ദേശപ്രകാരം ആരോഗ്യം, വിദ്യാഭ്യാസം, പൊലീസ്, എക്‌സൈസ്, സാമൂഹിക നീതി വകുപ്പുകളും ജില്ലാ ലീഗല്‍ സര്‍വീസ് സൊസൈറ്റിയും ചേര്‍ന്ന് ഒരു ടീമായാണ് വിദ്യാലയങ്ങളില്‍ പുകയില നിയന്ത്രണ പരിപാടികള്‍ നടപ്പാക്കുന്നത്.
കൂടാതെ പരിപാടിയുടെ ഭാഗമായി അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും പരിശീലനം നല്‍കും. തുടര്‍ന്ന് വിദ്യാലയങ്ങളില്‍ പുകയില ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുന്ന കുട്ടികളെ കണ്ടെത്തി കൗണ്‍സലിങ് നല്‍കും. വിദഗ്ധ ചികില്‍സ ആവശ്യമുള്ളവരെ ബീച്ച് ആശുപത്രിയിലെ പുകയില വിമുക്ത കൗണ്‍സലിങ് കേന്ദ്രത്തിലേക്ക് അയയ്ക്കും. പുകയില ഉല്‍പന്നങ്ങള്‍ എത്തിക്കുന്ന ഏജന്റുമാരെ പിടികൂടാനും പദ്ധതിയുണ്ട്.

Leave a Reply