Home » കലാസാഹിതി » ഐ.എഫ്.എഫ്.കെയുടെ ചരിത്രത്തിൽ ഇടം പിടിക്കാൻ ആദ്യ മലയാളി സംവിധായിക……

ഐ.എഫ്.എഫ്.കെയുടെ ചരിത്രത്തിൽ ഇടം പിടിക്കാൻ ആദ്യ മലയാളി സംവിധായിക……

മാൻഹോൾ എന്ന ചിത്രം ഐ.എഫ്.എഫ്.കെ മത്സരവിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുമ്പോള്‍ മലയാള സിനിമക്ക് ഒരു പുതിയ നാഴികക്കല്ലാണ്. കേരളത്തിന്റെ അന്തരാഷ്ട്ര ചലച്ചിത്രോത്സവം എന്നറിയപ്പെടുന്ന ഐ.എഫ്.എഫ്.കെ പ്രവർത്തനം തുടങ്ങിയിട്ട് പതിനെട്ടു വർഷത്തോളമാമായെങ്കിലും ആദ്യമായിട്ടാണ് ഒരു വനിതാ സംവിധായികയുടെ ചിത്രം മത്സരവിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്
മാധ്യമ പ്രവർത്തകയായ വിധു വിൻസെന്റ് തന്റെ ആദ്യ ചിത്രത്തെ കുറിച്ച് കാലിക്കറ്റ് ജേർണലിനോട് സംസാരിക്കുന്നു
ശുചീകരണ തൊഴിലാളികളെ ആസ്പദമാക്കി രണ്ടു വർഷം മുൻപ് ചെയ്ത ‘വൃത്തിയുടെ ജാതി’ എന്ന ഡോക്യുമെന്‍ററിയുടെ തുടർച്ചയാണ് ‘മാൻഹോൾ’. പണ്ടുകാലങ്ങളിൽ കുഴികക്കൂസുകൾ വൃത്തിയാക്കാൻ തമിഴ് നാട്ടിൽ നിന്നെത്തിയ ചക്ലിയ വിഭാഗത്തിൽ പെട്ടവരെ നാം തോട്ടികൾ എന്ന് വിളിച്ചു. കുഴിക്കക്കൂസുകളുടെ കാലം കഴിഞ്ഞു നാടും നഗരവും വളര്‍ന്നപ്പോൾ തോട്ടികൾ വികസനത്തിന്റെ പടിക്കു പുറത്തായി. നിയമപ്രകാരം തോട്ടിപ്പണി നിരോധിച്ചതാണെങ്കിലും രാജ്യത്തിന്റെ പലഭാഗത്തും ഇത് തുടർന്ന് പോരുന്നു. മാലിന്യം നുരയ്ക്കുന്ന ഡ്രെയിനേജുകളും മാന്‍ഹോളുകളും വൃത്തിയാക്കിയും നഗരം തൂത്തുവാരിയുമൊക്കെ അവര്‍ അന്നം തേടി. ആ മനുഷ്യരുടെ ജീവിതക്കാഴ്ചകളിലേക്ക് മാൻ ഹോൾ വെളിച്ചം വീശുന്നു image-2

15 ലക്ഷം രൂപയോളം സിനിമയ്ക്ക് ഇതുവരെ ചെലവ് വന്നിട്ടുണ്ട്. എന്റെ പിതാവും സഹോദരനുമാണ് സിനിമയ്ക്കുള്ള പണം തന്നത്.. അണിയറയിലും അഭിനയിക്കാനും സ്ത്രീകളുണ്ടായിരുന്നു. അസോസിയേറ്റ് ഡയറക്ടറായി സോഫിയാ ബിന്ദ്, കോസ്റ്റ്യൂം ഡിസൈനറായി ദീപ, പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച
രേണു സൗന്ദര്‍, രേണുവിന്റെ അമ്മയായി അഭിനയിച്ച തിയ്യറ്റര്‍ ആക്ടിവിസ്റ്റ് ഷൈലജ. ഇവരാണ് സ്ത്രീകള്‍. മാന്‍ഹോളിന്റെ തിരക്കഥ എഴുതിയത് ഉമേഷ് ഓമനക്കുട്ടനാണ്. ഡോക്യുമെന്ററിയിലും അദ്ദേഹം എന്നോടൊപ്പം സഹകരിച്ചിരുന്നു. മറ്റ് അസോസിയേറ്റ് ഡയറക്ടേഴ്സായി വിനു വര്‍ഗീസ്, എല്‍.ടി. മാറാട്ട്, കലാസംവിധാനം നിര്‍വഹിച്ച അജിത്ത് പ്ലാക്കാഡ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വിപിന്‍, ക്യാമറ കൈകാര്യം ചെയ്ത സജി നായര്‍, എഡിറ്റിംഗ് നടത്തിയ അപ്പു ഭട്ടതിരി, സൗണ്ട് ഡിസൈനറായ ഫൈസല്‍ തുടങ്ങി എന്നെ സഹായിച്ച ആളുകളുടെ എണ്ണം നിരവധിയാണ്. ഈ ഒരു ടീമിന്റെ പ്രയത്നത്തിന്റെ ഫലമായിട്ടാണ് മാന്‍ഹോള്‍ യാഥാര്‍ഥ്യമായത്.
ഐ.എഫ്.എഫ്.കെ മത്സരവിഭാഗത്തിൽ ചിത്രം തിരഞ്ഞെടുക്കപ്പെട്ടതിൽ സന്തോഷവും അഭിമാനവുമുണ്ടെന്നും മാധ്യമരംഗത്തെ അനുഭവങ്ങൾ കരുത്ത് പകർന്നെന്നും സംവിധായിക കാലിക്കറ്റ് ജേർണലിനോട് പറഞ്ഞു.

Leave a Reply