Home » നമ്മുടെ കോഴിക്കോട് » ഇസ്ലാമിക് സ്റ്റേറ്റിലേക്ക് ആളെ ചേര്‍ക്കുന്നതില്‍ പ്രധാനി മലയാളിയെന്ന് റിപ്പോര്‍ട്ട്

ഇസ്ലാമിക് സ്റ്റേറ്റിലേക്ക് ആളെ ചേര്‍ക്കുന്നതില്‍ പ്രധാനി മലയാളിയെന്ന് റിപ്പോര്‍ട്ട്

ഇസ്ലാമിക് സ്റ്റേറ്റിലേക്ക് ഇന്ത്യയില്‍ നിന്ന് ആളെ ചേര്‍ക്കുന്നതില്‍ പ്രധാന മലയാളിയാണെന്ന് ഒരു ദേശീയ ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. കോഴിക്കോട് സ്വദേശി സജീര്‍ മംഗലംചേരി അബ്ദുള്ള എന്നയാളാണ് ഇതിന് പിന്നില്‍. കോഴിക്കോട് നഗരത്തിലെ ഒരു ട്രക്ക് ഡ്രൈവറുടെ മകനാണ് ഇയാള്‍. കഠിനാദ്ധ്വാനിയും സൗമ്യനുമാണ്. എന്നാല്‍ രാഷ്ട്രീയത്തില്‍ യാതൊരു താല്‍പര്യവും ഇയാള്‍ക്കില്ലെന്നും സുഹൃത്തുക്കള്‍ പറഞ്ഞതായും ‘ദ ഇന്ത്യന്‍ എക്സ്പ്രസ്’ റിപ്പോര്‍ട്ട് ചെയ്യുന്നു.
കേരളത്തില്‍ നിന്ന് അടുത്തിടെ ദേശീയ അന്വേഷണ ഏജന്‍സി പിടികൂടിയ ആറ് ഇസ്ലാമിക് സ്റ്റേ് അനുഭാവികളെ ചോദ്യം ചെയ്തതില്‍ നിന്നാണ് അഫ്ഗാനിസ്താനിലെ ജലാലാബദിലെ ഇസ്ലാമിക് സ്റ്റേറ്റിലേക്ക് ഇന്ത്യന്‍ ജിഹാദികളെ റിക്രൂട്ട് ചെയ്യുന്ന അബ്ദുള്ളയുടെ പങ്ക് പുറത്തുവന്നത്.

Leave a Reply