Home » യാത്ര » എയര്‍ ഇന്ത്യ എക്സ്പ്രസ് ; കരിപ്പൂര്‍-റിയാദ് സര്‍വീസ് ഡിസംബര്‍ രണ്ടു മുതല്‍

എയര്‍ ഇന്ത്യ എക്സ്പ്രസ് ; കരിപ്പൂര്‍-റിയാദ് സര്‍വീസ് ഡിസംബര്‍ രണ്ടു മുതല്‍

എയര്‍ ഇന്ത്യയുടെ ബജറ്റ് എയര്‍ലൈനായ എയര്‍ ഇന്ത്യ എക്സ്പ്രസ് ഡിസംബര്‍ രണ്ടു മുതല്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്നു റിയാദിലേക്കു നേരിട്ട് സര്‍വീസ് ആരംഭിക്കും. കരിപ്പൂരില്‍നിന്നുള്ള ഏറ്റവും ദൈര്‍ഘ്യമേറിയ സര്‍വീസായിരിക്കുമിത്. തിങ്കള്‍, ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളിലായിരിക്കും സര്‍വീസ്. കരിപ്പൂരില്‍നിന്നു 9-321- നമ്ബര്‍ ഫ്ളൈറ്റ് രാവിലെ 9.15ന് പുറപ്പെട്ട് 11.45ന് റിയാദില്‍ എത്തും. റിയാദില്‍നിന്നു 9- 322-നമ്ബര്‍ ഫ്ളൈറ്റ് ഉച്ചകഴിഞ്ഞ് 1.15ന് പുറപ്പെട്ട് രാത്രി 8.45ന് കരിപ്പൂരില്‍ എത്തും.

കരിപ്പൂരില്‍നിന്നു ഗള്‍ഫ് മേഖലയിലേക്ക് എയര്‍ ഇന്ത്യ എക്സ്പ്രസ് ആഴ്ചയില്‍ 134 സര്‍വീസുകള്‍ നടത്തുന്നുണ്ട്.

14 ഇന്ത്യന്‍ പട്ടണങ്ങളിലേക്ക് ആഴ്ചയില്‍ 500 ആഭ്യന്തര സര്‍വീസുകളും നടത്തുന്നു. ഗള്‍ഫ് മേഖലയില്‍ 13 വിമാനത്താവളങ്ങളിലേക്കാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് സര്‍വീസുള്ളത്. നിലവില്‍ 21 വിമാനങ്ങളാണ് സര്‍വീസ് നടത്തുന്നത്. ഇത് ഈ വര്‍ഷത്തില്‍ തന്നെ 23 എണ്ണം ആകും.

പുതുതായി റിയാദ് സര്‍വീസിനോടൊപ്പം ചെന്നൈയില്‍നിന്നു സിംഗപ്പൂരിലേക്കും സര്‍വീസ് ആരംഭിക്കും. നടപ്പു സാമ്ബത്തിക വര്‍ഷം എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ വരുമാനം 25 ശതമാനം കൂടുമെന്നാണു കണക്കുകൂട്ടുന്നത്. യാത്രക്കാര്‍ക്കു ചായയും ലഘുഭക്ഷണവും സൗജന്യമായി നല്‍കാനും പദ്ധതിയുണ്ട്.

Leave a Reply