Home » നമ്മുടെ കോഴിക്കോട് » കോഴിക്കോട് പൾസ് » ആര്‍ട്ട് ഓഫ് ലിവിങ് ക്ലീന്‍ കേരള നവംബര്‍ ഒന്നുമുതല്‍

ആര്‍ട്ട് ഓഫ് ലിവിങ് ക്ലീന്‍ കേരള നവംബര്‍ ഒന്നുമുതല്‍

മാലിന്യവിമുക്ത കേരളമെന്ന ലക്ഷ്യവുമായി ആര്‍ട്ട് ഓഫ് ലിവിങ് കേരളയുടെ നേതൃത്വത്തില്‍ നവംബര്‍ ഒന്നിന് ക്ലീന്‍കേരള പദ്ധതി തുടങ്ങുന്നു. കലാ-സാംസ്‌കാരിക സംഘടനകള്‍, റെസിഡന്റ്സ് അസോസിയേഷനുകള്‍, വ്യക്തികള്‍, മതസംഘടനകള്‍ തുടങ്ങിയവയെ സഹകരിപ്പിക്കും. ജില്ലകളില്‍ 29 മുതല്‍ നവംബര്‍ ആറുവരെ നീളുന്ന യൂത്ത് ലീഡര്‍ഷിപ്പ് പരിശീലനപരിപാടി നടക്കും.
ദിവസേന കുറച്ചുനേരമെങ്കിലും ഗ്രാമത്തിന്റെ വികസനപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവാന്‍ താത്പര്യമുള്ള യുവതീ-യുവാക്കള്‍ക്കാണ് പ്രവേശനം. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ സഹകരണത്തോടെ നവംബര്‍ 12-ന് എല്ലാ ജില്ലകളിലും രക്തദാനക്യാമ്പുകള്‍ നടത്തും. യൂത്ത് ലീഡേഴ്സ് ട്രെയിനിങ് ക്യാമ്പില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ 9747851356 എന്ന നമ്പറില്‍ രജിസ്റ്റര്‍ ചെയ്യുക.

Leave a Reply