Home » ന്യൂസ് & വ്യൂസ് » കോഴിക്കോട് അരീക്കാട്ട് ഉപതിരഞ്ഞെടുപ്പ് തുടങ്ങി; വോട്ടെണ്ണല്‍ ശനിയാഴ്ച

കോഴിക്കോട് അരീക്കാട്ട് ഉപതിരഞ്ഞെടുപ്പ് തുടങ്ങി; വോട്ടെണ്ണല്‍ ശനിയാഴ്ച

കോഴിക്കോട് നഗരസഭയുടെ 41ാം വാര്‍ഡായ അരീക്കാട്ട് വോട്ടെടുപ്പ് തുടങ്ങി. അഞ്ചു പോളിങ് സ്റ്റേഷനുകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. വൈകീട്ട് 5 വരെയാണ് വോട്ടെടുപ്പ്. ഇതിനുശേഷം വോട്ടിങ് യന്ത്രങ്ങള്‍ കോഴിക്കോട് ടൗണ്‍ ഹാളിലേക്ക് മാറ്റും. ശനിയാഴ്ചയാണ് വോട്ടെണ്ണല്‍. ആകെ 6072 വോട്ടര്‍മാരാണുള്ളത്.
മുന്‍ മേയര്‍ വി.കെ.സി. മമ്മദ് കോയ എം.എല്‍.എ, കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടത്തുന്നത്. ആറ് സ്ഥാനാര്‍ഥികളാണ് മത്സരിക്കുന്നത്. അരീക്കാട് എ.എല്‍.പി സ്കൂളില്‍ നാലും നല്ലളം എ.യു.പി സ്കൂളില്‍ ഒരു ബൂത്തുമാണുള്ളത്.

Leave a Reply