കഴിഞ്ഞ ദിവസത്തെ മാനാഞ്ചിറയിലെ ദൃശ്യമാണിത്.
വികസനത്തിന് വേണ്ടി കോടിക്കണക്കിന് രൂപയും തുടരെ ഫേസ്ബുക്ക് പോസ്റ്റും ഇടുന്ന അധികൃതര്‍ക്ക് എന്താണെന്നറിയില്ല, മാലിന്യങ്ങള്‍ നിക്ഷേപിക്കാന്‍ ഒരു ചവറ്റുകുട്ട സ്ഥാപിക്കാന്‍ ഇതുവരെ പറ്റിയിട്ടില്ല.
മാനാഞ്ചിറയില്‍ സായാഹ്നം ചിലവഴിക്കാന്‍ എത്തുന്നവര്‍ പ്ലാസ്റ്റിക് കൂടുകളില്‍ ഭക്ഷണങ്ങളും കൊണ്ടുവരും. ഇത് നിക്ഷേപിക്കാന്‍ മാനാഞ്ചിറയില്‍ മാത്രമല്ല, നഗരത്തില്‍ എവിടെയും ചവറ്റുകുട്ടകളില്ല.
കോഴിക്കോട് നഗരത്തിലെ മാലിന്യ പ്രശ്നവും അത് പരിഹരിക്കാന്‍ ഒരു ചവറ്റുകുട്ടപോലും ഇല്ലാത്തതും ചൂണ്ടിക്കാട്ടിയ ഫേസ്ബുക്ക് പോസ്റ്റിന് കലക്ടറുടെ മറുപടി. മാനാഞ്ചിറ നഗരത്തില്‍ അടുത്തിടെ സ്ഥാപിച്ച ചിത്രകാരന് യാജെക്ക് റ്റൈറ്റിലിക്കിന്റെ ശില്പത്തില് മാലിന്യം നിക്ഷേപിച്ചതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയാണ് ഫേസ്ബുക്ക് പോസ്റ്റ്.
മാനാഞ്ചിറയിലോ നഗരത്തില്‍ മറ്റേതെങ്കിലും സ്ഥലത്തോ ചവറ്റുകുട്ടകള്‍ സ്ഥാപിക്കാതിരിക്കുന്നതിനെ വിമര്‍ശിച്ചായിരുന്നു പോസ്റ്റ്. കോര്‍പറേഷനില്‍ പുതിയ ഭരണം ചുമതലയേറ്റിട്ട് ദിവസങ്ങള്‍ മാത്രമേ ആയിട്ടുള്ളുവെന്നും ഉടന്‍തന്നെ കൗണ്‍സില്‍ അതിന് പരിഹാരം കാണുമെന്നും കലക്ടര്‍ മറുപടി പറഞ്ഞു.
എന്നാല്‍ നഗരത്തിലെ മാലിന്യ പ്രശ്നം കലക്ടറുടെ പേജില്‍ ഫോട്ടോ സഹിതം പോസ്റ്റ് ചെയ്തത് അപ്രത്യക്ഷമാവുകയായിരുന്നുവെന്നു ചൂണ്ടിക്കാട്ടി മറ്റൊരാളും രംഗത്തെത്തി. ഒക്ടോബര്‍ രണ്ടിന് ബീച്ച് വൃത്തിയാക്കാന്‍ നേതൃത്വം നല്‍കിയിട്ട്, മാലിന്യങ്ങള്‍ കൂട്ടിയിട്ടത് ഫോട്ടോ സഹിതം സൂചിപ്പിച്ചപ്പോള്‍ കലക്ടര്‍ അതു ഡിലീറ്റ് ചെയ്തുവെന്നാണ് കമന്റ്. എന്നാല്‍ കലക്ടര്‍ അത് നിഷേധിച്ചു.
എന്തായാലും ദിവസങ്ങള്‍ക്കുള്ളില്‍ നഗരത്തില്‍ ചവറ്റുകുട്ടകള്‍ സ്ഥാപിക്കുമെന്നാണ് കലക്ടറുടെ ഉറപ്പ്.
പോസ്റ്റിന്റെ പൂര്‍ണരൂപം:
“………പോളണ്ടിലെ സൊപോട്ടിലും അയര്‍ലന്‍ഡിലെ ഡബ്ലിനിലും ഗോവയിലെ പവൊലത്തിലും മുമ്പ് ശില്പം സ്ഥാപിച്ചിട്ടുണ്ട്. നാലാമതായാണ് കോഴിക്കോട്ടെ ശില്പം. അരകല്ലിന്റെ മാതൃകയിലുള്ള ശില്പം സുഹൃത്തായ ഉദയ് ഹ്യൂവിെന്റ അഭ്യര്‍ഥനപ്രകാരമാണ് യാജെക് മാനാഞ്ചിറയില്‍ സ്ഥാപിച്ചത്.
ഇത്രയും പ്രശസ്തമായ ശില്പത്തെ അപമാനിക്കാനല്ല ഈ പോസ്റ്റ്. കഴിഞ്ഞ ദിവസത്തെ മാനാഞ്ചിറയിലെ ദൃശ്യമാണിത്. വികസനത്തിന് വേണ്ടി കോടിക്കണക്കിന് രൂപയും തുടരെ ഫേസ്ബുക്ക് പോസ്റ്റും ഇടുന്ന അധികൃതര്‍ക്ക് എന്താണെന്നറിയില്ല, മാലിന്യങ്ങള്‍ നിക്ഷേപിക്കാന്‍ ഒരു ചവറ്റുകുട്ട സ്ഥാപിക്കാന്‍ ഇതുവരെ പറ്റിയിട്ടില്ല.
മാനാഞ്ചിറയില്‍ സായാഹ്നം ചിലവഴിക്കാന്‍ എത്തുന്നവര്‍ പ്ലാസ്റ്റിക് കൂടുകളില്‍ ഭക്ഷണങ്ങളും കൊണ്ടുവരും. ഇത് നിക്ഷേപിക്കാന്‍ അകത്തോ പുറത്തോ ചവറ്റുകുട്ടകളില്ല. മാനാഞ്ചിറയില്‍ മാത്രമല്ല, നഗരത്തില്‍ എവിടെയും ഇപ്പറഞ്ഞ സാധനം കണികാണാന്‍ കിട്ടില്ല.
അല്ല അതിപ്പോ കമ്പ്യൂട്ടറിലും മൊബൈലിലും വേണ്ടാത്തതെല്ലാം ഡിലീറ്റ് അടിച്ചാല്‍ അപ്പോള്‍ അപ്രത്യക്ഷമാകുമല്ലോ. അതിന്റെ മുന്നില്‍ തന്നെ പ്രവര്‍ത്തനം വിപുലീകരിക്കുമ്പോള്‍ ഈ ചവറ്റുകുട്ട എന്ന ഏറ്റവും ചെറിയ കാര്യം ആരാ ഓര്‍ക്കുക, ല്ലേ…..”