Home » യുവ » പി.എസ്.സിയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഉദ്യോഗാര്‍ഥികള്‍ എഴുതുന്ന പരീക്ഷ ഇന്ന്

പി.എസ്.സിയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഉദ്യോഗാര്‍ഥികള്‍ എഴുതുന്ന പരീക്ഷ ഇന്ന്

കേരള പി.എസ്.സിയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഉദ്യോഗാര്‍ഥികള്‍ എഴുതുന്ന പരീക്ഷ ഇന്ന് നടക്കും. കേരള സ്റ്റേറ്റ് ബിവറേജസ് കോര്‍പറേഷനിലെ എല്‍ഡി ക്ലാര്‍ക്ക് തസ്തികയിലേക്കുള്ള പരീക്ഷയാണ് ഇന്ന് നടക്കുന്നത്. 6,34,283 ഉദ്യോഗാര്‍ഥികളാണ് പരീക്ഷയ്ക്ക് അപേക്ഷിച്ചിരിക്കുന്നത്. സംസ്ഥാനത്തെ 2608 കേന്ദ്രങ്ങളിലായി നടക്കുന്ന പരീക്ഷ ഉച്ചകഴിഞ്ഞ് 2 മുതല്‍ 3.15 വരെയാണ്.

ഒരു ഉദ്യോഗാര്‍ഥിക്ക് 150 രൂപയിലധികം ചെലവ് വരുമെന്നാണ് പി.എസ്.സിയുടെ കണക്ക്. അതിനാല്‍ പരീക്ഷ നടത്തിപ്പിനായി 10 കോടിയോളം രൂപ ചെലവാകുമെന്നാണ് കണക്കു കൂടുന്നത്. അണ്‍ എയ്ഡഡ് സ്‌കൂളുകളടക്കമുള്ള 2608 കേന്ദ്രങ്ങളാണ് പരീക്ഷ നടത്തിപ്പിനായി പി.എസ്.സി ഒരുക്കുന്നത്. ഏറ്റവുമധികം പരീക്ഷാ കേന്ദ്രങ്ങളുള്ളത് തിരുവനന്തപുരം ജില്ലയിലാണ്, 495 കേന്ദ്രങ്ങള്‍. കാസര്‍ഗോഡ് ജില്ലയിലാണ് ഏറ്റവും കുറവ് ഉദ്യോഗാര്‍ഥികളുള്ളത്, 62 പേര്‍.

കഴിഞ്ഞ വര്‍ഷം യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് തസ്തികയിലേക്കു പി.എസ്.സി നടത്തിയ പരീക്ഷയായിരുന്നു ഇതുവരെ ഏറ്റവുമധികം ഉദ്യോഗാര്‍ഥികള്‍ പങ്കെടുത്ത പരീക്ഷ. യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് തസ്തികയിലേക്ക് 5,41,823 ഉദ്യോഗാര്‍ഥികളാണ് അപേക്ഷിച്ചിരുന്നത്. ഇതില്‍ മൂന്നരലക്ഷത്തിലധികം പേര്‍ പരീക്ഷ എഴുതിയിരുന്നു.

Leave a Reply