Home » ന്യൂസ് & വ്യൂസ് » അരീക്കാട് ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിന് അട്ടിമറി വിജയം; വികെസിയുടെ വാർഡ് പിടിച്ചെടുത്തു

അരീക്കാട് ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിന് അട്ടിമറി വിജയം; വികെസിയുടെ വാർഡ് പിടിച്ചെടുത്തു

കോഴിക്കോട് കോര്‍പറേഷനിൽ നാല്പത്തൊന്നാം വാർഡ് ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയിച്ചു. മേയറായിരുന്ന വി.കെ.സി. മമ്മദുകോയ, നിയമസഭയിലേക്ക് മൽസരിക്കാനായി രാജിവച്ച സീറ്റാണ് എൽഡിഎഫിൽ നിന്നു പിടിച്ചെടുത്തത്. അന്ന് മമ്മദുകോയയോട് 202 വോട്ടിനു തോറ്റ ഷമീൽ തങ്ങൾ ആണ് ഇത്തവണ 416 വോട്ടിനു ജയിച്ചത്.കൊല്ലം കയ്യാലയ്ക്കൽ ഡിവിഷനിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ എൽഡിഫ് സ്ഥാനാർത്ഥി എം.നൗഷാദ് 465 വോട്ടിന് വിജയിച്ചു. കൗൺസിലർ ആയിരുന്ന എൽഡിഎഫിന്റെ തന്നെ എം.നൗഷാദ് നിയമസഭയിലേക്ക് വിജയിച്ചതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് നടന്നത്.

Leave a Reply