Home » ഇൻ ഫോക്കസ് » വില കുറയുന്നത് തേക്കിനോ..??മാധ്യമങ്ങളുടെ വിശ്വാസതക്കോ??

വില കുറയുന്നത് തേക്കിനോ..??മാധ്യമങ്ങളുടെ വിശ്വാസതക്കോ??

ഇന്നലെ (21/10/06)നു വൈകീട്ട് 1200 ക്യൂബിക് തേക്കിന് കേരളത്തിലെ ചില മാധ്യമ പ്രവർത്തകർ ഇട്ട് വില 50 കോടി ആയിരുന്നു. രാത്രിയോടെ വില 15 കോടിയായി കുറഞ്ഞു പിന്നീടത് 15 ലക്ഷം രൂപക്ക് കിട്ടും എന്നുള്ള രൂപത്തിലാണ് സോഷ്യൽ മീഡിയയിലും മറ്റും ചർച്ചകൾ മുന്നോട്ട് പോകുന്നത്. എന്നാൽ തേക്കിന്റെ വിലയോടൊപ്പം മാധ്യമ വിശ്വാസതയുടെയും മാധ്യമത്തെ വാർത്തകളുടെയും വിലയും നല്ല അളവിൽ കുറയുന്നതായാണ് പിന്നീട് കണ്ടത് . ഇ പി ജയരാജൻ സ്വന്തം കുടുംബ ക്ഷേത്രത്തിലേക്ക് വേണ്ടി തേക്ക് ചോദിച്ചു വനം വകുപ്പിലേക്ക് കത്തയച്ചു എന്ന വാർത്തയാണ് മാധ്യമ വിശ്വാസത തകർക്കപെടുന്ന ഏറ്റവും ഒടുവിലത്തെ സംഭവമായി ചൂണ്ടി കാട്ടപ്പെടുന്നത്. ആരോപണങ്ങൾക്ക് വിധേയരാവുന്നവർക്ക് നേരെ പുതിയ വാർത്ത കൊടുക്കുമ്പോൾ ജനങ്ങൾ വിശ്വസിച്ചു കൊള്ളും എന്ന ധാരണയാണ് സോഷ്യൽ മീഡിയയുടെ ഇട പെടലോടെ തകർന്നു വീണത്. ക്ഷേത്ര കമ്മറ്റി ഭാരവാഹികൾ തന്ന കഥ വകുപ്പിന് കൈമാറി എന്ന ജയരാജന്റെ വിശദീകരണം വന്നതോടെ വിവർത്ത കൊടുക്കുമ്പോൾ മാധ്യമ പ്രവർത്തകർ ജാഗ്രത കാട്ടിയില്ലെങ്കിൽ അത് വ്യക്തി ഹത്യക്ക് കാരണമാകും എന്ന് ചൂണ്ടിക്കാട്ടി മറ്റു മാധ്യമ പ്രവർത്തകർ തന്നെ ഫേസ്ബുക്കിൽ പോസ്റ്റ്ഇട്ടു .തേക്കിന്റെ വാർത്ത നൽകിയവരും സി പി എം നേതൃത്വവും തമ്മിലുള്ള വർഷങ്ങളായുള്ള ഉടക്ക് പുറത്തു വന്നതോടെ വാർത്തയുടെ വിശ്വസ്തത ഇല്ലായ്മയും രാഷ്ട്രീയ കേരളത്തിൽ സജീവ ചർച്ചയായിരിക്കുകയാണ്.

Leave a Reply