Home » നമ്മുടെ കോഴിക്കോട് » സര്‍ക്കാര്‍ സൈബര്‍ പാര്‍ക്ക് ഡിസംബറില്‍ പ്രവര്‍ത്തനമാരംഭിക്കും

സര്‍ക്കാര്‍ സൈബര്‍ പാര്‍ക്ക് ഡിസംബറില്‍ പ്രവര്‍ത്തനമാരംഭിക്കും

ഒടുവില്‍ സര്‍ക്കാര്‍ സൈബര്‍ പാര്‍ക്ക് യാഥാര്‍ഥ്യമാവുന്നു. കമ്പനികളോടെ ഡിസംബര്‍ ആദ്യവാരം സര്‍ക്കാര്‍ സൈബര്‍ പാര്‍ക്ക് പ്രവര്‍ത്തനമാരംഭിക്കും. ഒരൊറ്റ നിലയിലാണ് മൊത്തം 20, 000 ചതുരശ്ര അടി വിസ്തീര്‍ണത്തിലുള്ള സ്ഥലസൗകര്യത്തില്‍ ആദ്യഘട്ടത്തില്‍ ഈ കമ്പനികള്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്. മുഖ്യമന്ത്രിയുടെ സൗകര്യമനുസരിച്ച് ഉദ്ഘാടനം ഡിസംബര്‍ ആദ്യവാരം നടത്താനാണ് ആലോചിക്കുന്നത്.
താഴെയുള്ള രണ്ടു നിലകള്‍ പൂര്‍ണമായും പാര്‍ക്കിങ്ങിനാണ്. ബാക്കിയുള്ള അഞ്ചിലെ ഒന്നാം നിലയിലാണ് ആദ്യം ഐടി കമ്പനികള്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്. 38,000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ സ്ഥലസൗകര്യം ലഭിക്കുന്ന രണ്ടാം നിലയില്‍ 19 ചെറുകിട കമ്പനികളാണ് പ്രവര്‍ത്തനമാരംഭിക്കുക. ഇവരും സ്ഥലം ബുക്ക് ചെയ്തുകഴിഞ്ഞു. അടുത്ത ഏപ്രിലോടെ ഇവരും പ്രവര്‍ത്തനമാരംഭിക്കും. മൂന്ന് നാല് നിലകളിലായി 40,000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ സ്ഥലസൗകര്യം ലഭ്യമാകും.
സര്‍ക്കാര്‍, സഹകരണ മേഖലകളിലായി കോഴിക്കോട്ട് രണ്ടു സൈബര്‍ പാര്‍ക്കുകള്‍ക്ക് 2011ലാണ് തറക്കല്ലിട്ടത്. സഹകരണ മേഖലയിലെ യുഎല്‍ സൈബര്‍ പാര്‍ക്ക് ഫെബ്രുവരിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. സര്‍ക്കാര്‍ സൈബര്‍ പാര്‍ക്കു കൂടി പ്രവര്‍ത്തനക്ഷമമാകുന്നതോടെ കോഴിക്കോടിന്റെ ഐടി വളര്‍ച്ചയ്ക്ക് വേഗം കൈവരും.

Leave a Reply