Home » നമ്മുടെ കോഴിക്കോട് » കോഴിക്കോട് സ്പെഷ്യൽ » ദീപാവലി ആശംസ നേരാന്‍ പ്രത്യേക കാര്‍ഡുകളുമായി തപാല്‍ വകുപ്പ്

ദീപാവലി ആശംസ നേരാന്‍ പ്രത്യേക കാര്‍ഡുകളുമായി തപാല്‍ വകുപ്പ്

പ്രിയപ്പെട്ടവര്‍ക്ക് ദീപാവലി ആശംസ നേരാന്‍ പ്രത്യേക കാര്‍ഡുകളുമായി തപാല്‍ വകുപ്പ് രംഗത്തെത്തി. കാര്‍ഡ് വാങ്ങാന്‍ പോസ്റ്റ് ഓഫിസ് വരെ പോകണ്ടതില്ല. കോഴിക്കോട് ഹെഡ് പോസ്റ്റ് ഓഫിസിലെ പോസ്റ്റ്മാന്‍മാര്‍ വീട്ടിലെത്തിച്ചുതരും. അതും സ്റ്റാംപ് ഒട്ടിച്ച കവര്‍ സഹിതം. കാര്‍ഡ് അയയ്ക്കുമ്പോള്‍ സ്റ്റാംപ് ഒട്ടിക്കാന്‍പോലും സമയം കളയേണ്ടെന്നു ചുരുക്കം. ഇനിയും തീര്‍ന്നില്ല കൗതുകം, കവറിനുള്ളിലെ കാര്‍ഡിന്റെ ചെറുപതിപ്പായിരിക്കും സ്റ്റാംപും. രാജ്യത്തുതന്നെ ആദ്യമായാണ് ഇത്തരത്തിലൊരു പുതുമയെന്നും ഹെഡ് പോസ്റ്റ് ഓഫിസ് അധികൃതര്‍ പറയുന്നു. 14 മുതല്‍ 17 രൂപ വരെയുള്ള കാര്‍ഡുകളാണുള്ളത്. ഹെഡ് പോസ്റ്റ് ഓഫിസിലെ സ്റ്റാംപ് കൗണ്ടറില്‍ രാവിലെ ഒന്‍പതു മുതല്‍ രണ്ടുവരെയും ദീപാവലി കാര്‍ഡുകള്‍ ലഭിക്കും.

Leave a Reply