Home » യാത്ര » ബേപ്പൂര്‍ തുറമുഖത്ത് ഇനി തുടര്‍ച്ചയായി ലക്ഷദ്വീപിലേക്കുള്ള യാത്രക്കപ്പല്‍ സര്‍വീസുണ്ടാകും
tvm

ബേപ്പൂര്‍ തുറമുഖത്ത് ഇനി തുടര്‍ച്ചയായി ലക്ഷദ്വീപിലേക്കുള്ള യാത്രക്കപ്പല്‍ സര്‍വീസുണ്ടാകും

ബേപ്പൂര്‍ തുറമുഖത്തെ യാത്രക്കപ്പലുകളുടെ നിരോധനം നീക്കിയതിനുശേഷം ഈ സീസണിലെ ആദ്യത്തെ യാത്രക്കപ്പല്‍ ‘എച്ച്.എസ്.സി. പറളി’ 149 യാത്രക്കാരുമായി ഞായറാഴ്ച ബേപ്പൂര്‍ തുറമുഖത്തടുത്തു. ലക്ഷദ്വീപില്‍ നിന്നുള്ള യാത്രക്കാരാണ് ഞായറാഴ്ച ഉച്ചതിരിഞ്ഞ് ബേപ്പൂര്‍ തുറമുഖത്തെത്തിയത്. ജോസ് ഗ്രാനിയര്‍ ജോയ് കപ്പിത്താനായുള്ള ഈ അതിവേഗ യാത്രക്കപ്പല്‍ 10 ജീവനക്കാരാണുള്ളത്.
ഇനി തുടര്‍ച്ചയായി ബേപ്പൂര്‍ തുറമുഖവും ലക്ഷദ്വീപുമായുള്ള യാത്രകപ്പല്‍ സര്‍വീസുണ്ടാകും. ‘എച്ച്.എസ്.സി. പറളി’ വന്‍കരയില്‍ നിന്നുള്ള യാത്രക്കാരുമായി തിങ്കളാഴ്ച ബേപ്പൂര്‍ തുറമുഖത്തുനിന്ന് ലക്ഷദ്വീപിലേക്ക് യാത്രയാവും.

Leave a Reply